HOME
DETAILS
MAL
അസുഖത്തെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ആദിവാസി ബാലന്‍ മരിച്ചു
backup
September 11 2016 | 18:09 PM
അഗളി: അസുഖത്തെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ആദിവാസി ബാലന്‍ മരണമടഞ്ഞു. ഷോളയൂര്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി മണികണ്ഠന്‍ (12) ആണ് മരണമടഞ്ഞത്.
തിങ്കളാഴ്ച രാത്രി വയറുവേദനയും അസ്വസ്ഥതയുമുണ്ടായ കുട്ടിയെ പിറ്റേന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായിരുന്നു. രക്തം നല്‍കാനാകാത്ത സ്ഥിതിയിലായിരുന്നുവെന്നും ശ്വാസതടസം നേരിട്ടിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു.
കുട്ടിയെ എത്തിച്ചപ്പോള്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ വെന്റിലേറ്റര്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഷോളയൂര്‍സ്വര്‍ണ പിരിവ് ഊരിലെ രങ്കസ്വാമി-ഭഗവതി ദമ്പതികളുടെ മകനാണ് മരിച്ച മണികണ്ഠന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."