HOME
DETAILS

ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്കിൽ ഗതാഗത നിയന്ത്രണം; ഗ്രീൻ റൺ കണക്കിലെടുത്ത് റോഡുകൾ അടച്ചിടും

  
February 14, 2026 | 8:31 AM

dubai investment park traffic restrictions announced ahead of green run event

ദുബൈ: ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്കിൽ (ഡിഐപി) സംഘടിപ്പിക്കുന്ന 'ദുബൈ ഇൻവെസ്റ്റ്‌മെന്റ് ഗ്രീൻ റണ്ണി'ന്റെ ഭാഗമായി ഫെബ്രുവരി 15 ഞായറാഴ്ച വിവിധ റോഡുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

ഞായറാഴ്ച രാവിലെ 6:30 മുതൽ 9:00 വരെ ആയിരിക്കും നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടാവുക. ഈ സമയങ്ങളിൽ ഡിഐപിയിലെ പ്രധാന ആന്തരിക റോഡുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.

അടച്ചിടുന്ന റോഡുകൾ

  • ദി മാർക്കറ്റ് മാൾ റൗണ്ട്എബൗട്ടിൽ നിന്ന് ഡിഐഎച്ച് റോഡ് വഴി ഫൈസൽ ജാസിം റൗണ്ട്എബൗട്ടിലേക്കുള്ള റോഡ്.
  • അൽ യലായിസ് റോഡിൽ നിന്ന് ഡിഐപി 1 ലേക്കുള്ള ഷോപ്പിംഗ് സെന്റർ പ്രവേശന കവാടം.
  • ഹംദാൻ ബിൻ സായിദ് റോഡിൽ നിന്ന് എക്‌സ്‌പോ റോഡിലേക്കുള്ള ഭാഗം.

നിയന്ത്രണ സമയത്ത് ഡിഐപിയിലെ ആന്തരിക റോഡുകളിൽ ചെറിയ വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഭാരമേറിയ വാഹനങ്ങൾക്ക് ഈ സമയങ്ങളിൽ പ്രവേശനമുണ്ടായിരിക്കില്ല. യാത്രക്കാർ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും യാത്രാസമയം മുൻകൂട്ടി ക്രമീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ 3 കിലോമീറ്റർ നടത്തവും 5 കിലോമീറ്റർ മത്സര ഓട്ടവും ഉൾപ്പെടുന്നു. യുഎഇയുടെ കുടുംബവർഷം 2026-നോട് അനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്. വിജയികൾക്കായി ആകെ 22,000 ദിർഹത്തിന്റെ ക്യാഷ് പ്രൈസുകളും ട്രോഫികളുമാകും ലഭിക്കുക.

traffic restrictions will be in place at dubai investment park due to the upcoming green run event. several roads will remain closed and diversions arranged as authorities advise motorists to plan routes and avoid peak hours.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈവേയില്‍ വിമാനമിറങ്ങി പ്രധാനമന്ത്രി; വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യ എമര്‍ജന്‍സി ലാന്‍ഡിങ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു

National
  •  2 hours ago
No Image

കാത്തിരുന്ന ദിവസമെത്തി! ഐഎസ്എല്ലിന് ഇന്ന് കൊടിയേറ്റം; കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിൽ 

Football
  •  2 hours ago
No Image

റാപ്പിഡ് റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട്: അനുമതി തേടി കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കുവൈത്തില്‍ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

Kuwait
  •  3 hours ago
No Image

ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം; ഭോപ്പാലില്‍ യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി കാമുകന്‍

National
  •  3 hours ago
No Image

വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോയെ യു.എസ് സൈന്യം തട്ടിക്കൊണ്ടുപോയത് എ.ഐ സഹായത്തോടെ

International
  •  4 hours ago
No Image

വട്ടിയൂര്‍ക്കാവ് ഉറപ്പിച്ച് കെ. മുരളീധരന്‍; ഒടുവില്‍ തീരുമാനം, നിലപാട് നേതൃത്വത്തെ അറിയിച്ചു

Kerala
  •  4 hours ago
No Image

പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കുക... അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  4 hours ago
No Image

യുദ്ധഭീതി പടര്‍ത്തി വീണ്ടും ട്രംപ്; പശ്ചിമേഷ്യയിലേക്ക് രണ്ടാമത്തെ യുദ്ധക്കപ്പല്‍ കൂടി; ആശങ്കയില്‍ ഗള്‍ഫ് മേഖല

latest
  •  5 hours ago
No Image

കുട്ടികള്‍ അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കുന്നുണ്ടോ?... ആ ശീലം വേഗം മാറ്റിക്കോളൂ.. പദ്ധതിയുമായി കേരള പൊലിസ് 

Kerala
  •  5 hours ago