HOME
DETAILS

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

  
Web Desk
February 14, 2026 | 6:09 PM

monkey attack in chalakudy town two women seriously injured

ചാലക്കുടി: നഗരത്തിലെ ജനവാസ കേന്ദ്രത്തിൽ കുരങ്ങിന്റെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റു. വെട്ടുകടവ് പാലത്തിന് സമീപം പുഴയോരം സ്ട്രീറ്റിൽ ചിറയത്ത് മുണ്ടൻമാണി ആഗസ്തിയുടെ ഭാര്യ മോളി (75), പരിയാരം സ്വദേശിനി ഗിരിജ (59) എന്നിവർക്കാണ് പരുക്കേറ്റത്. ശനിയാഴ്ച പകൽ പതിനൊന്ന് മണിയോടെയായിരുന്നു പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ സംഭവം.

വീട്ടുപറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്ന മോളിയെ പുറകിലൂടെ എത്തിയ കുരങ്ങ് ചാടിക്കയറി ആക്രമിക്കുകയായിരുന്നു. മോളിയുടെ മുതുകിൽ കുരങ്ങ് മാരകമായി മാന്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. നിലവിളിച്ചെങ്കിലും ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഏകദേശം ഒരു മിനിറ്റോളം നീണ്ട ആക്രമണത്തിന് ശേഷം കുരങ്ങ് ഓടിമറയുകയായിരുന്നു. ഇതിന് പിന്നാലെ 400 മീറ്റർ അകലെയുള്ള തോട്ടാൻ ജോർജിന്റെ വീട്ടിലെത്തിയ കുരങ്ങ്, അവിടെ ജോലിയിലുണ്ടായിരുന്ന ഗിരിജയെയും ആക്രമിച്ചു. ഗിരിജയുടെ കാലിനാണ് പരുക്കേറ്റത്.

പരുക്കേറ്റ ഇരുവരെയു ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പുകൾ നൽകിയിട്ടുണ്ട്. സംഭവമറിഞ്ഞ് വനംവകുപ്പിന്റെ മൊബൈൽ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പരുക്കേറ്റവർക്ക് വന്യജീവി ആക്രമണത്തിനുള്ള സർക്കാർ ധനസഹായം ലഭ്യമാക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണെന്നും ഇതിന് ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ചാലക്കുടി പുഴയോരം കേന്ദ്രീകരിച്ച് കുരങ്ങുകൾ തമ്പടിക്കുന്നത് ഇപ്പോൾ വെട്ടുകടവ് നിവാസികളുടെ ദൈനംദിന ജീവിതത്തിന് പോലും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.

 

Monkey attack in Chalakudy: Two women seriously injured. Two women were seriously injured in a monkey attack at a residential area in Chalakudy town on Saturday morning. The victims, identified as Moly (75) and Girija (59), were attacked while they were working in their house compounds.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  13 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  13 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  13 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  13 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  13 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  13 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  13 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  13 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  13 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  13 days ago