വികസന അതോറിട്ടികള്‍ ഇനി തിരുവനന്തപുരത്തും കൊച്ചിയിലും മാത്രം
കോഴിക്കോട്: സംസ്ഥാനത്ത് ഇനി രണ്ട് ഡവലപ്പ്മെന്റ് അതോറിട്ടികള്‍ മാത്രമേ ഉണ്ടാകൂ എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി ജലീല്‍. കോര്പറേഷന് പരിധികളിലായി ആറ് ഡവലപ്പമെന്റ് അതോറിട്ടികളായിരുന്നു നിലവിലുണ്ടായിരുന്നത്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ നഗരവികസനകാര്യങ്ങള് ഇനി കോര്‍പറേഷന്റെ പരിധിയിലാക്കും. ഈ നടപടി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ടൗണ്‍ പ്ലാനിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കോഴിക്കോട് അര്‍ബന്‍ ഏരിയ മാസ്റ്റര്‍പ്ലാന്‍ 2035 ന്റെ കരട്രേഖ പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മാണ അപേക്ഷകള്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും ഇതിന്റെ പൈലറ്റ് പ്രോജക്ട് കോഴിക്കോട് കോര്‍പറേഷനില്‍ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."