HOME
DETAILS

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

  
February 17, 2026 | 2:25 PM

attukal pongala local holiday declared in thiruvananthapuram on march 3

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് 3 ന് (ചൊവ്വാഴ്ച) തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്. 

തിരുവനന്തപുരം നഗരപരിധിയിലെ ബാങ്കുകൾക്കും മറ്റ് കാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കൂടാതെ, നഗരസഭാ പരിധിയിലും വെങ്ങാനൂർ പഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യവില്പനശാലകളുടെ പ്രവർത്തനത്തിന് ജില്ലാ കലക്ടർ‌ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 2 വൈകുന്നേരം 6 മണി മുതൽ മാർച്ച് 3 വൈകുന്നേരം 6 മണി വരെയാണ് നിരോധനം. 

ഭക്തർക്കായി കെഎസ്ആർടിസി 700 അധിക ബസുകൾ സർവിസ് നടത്തും. കൂടാതെ തീർത്ഥാടന ടൂറിസം പദ്ധതിയുടെ ഭാഗമായി 250 ബസുകളും സിറ്റി ഷട്ടിൽ സർവിസിനായി 25 ബസുകളും വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാ​ഗമായി 400 അഗ്നിരക്ഷാ സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

ഫെബ്രുവരി 23-ന് ആരംഭിക്കുന്ന പൊങ്കാല മഹോത്സവം മാർച്ച് 4-നാണ് അവസാനിക്കുന്നത്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ പൊങ്കാല നടക്കുന്നത് മാർച്ച് 3-നാണ്.

The Thiruvananthapuram district administration has declared a local holiday on March 3, Tuesday, in view of the Attukal Pongala festival. All educational institutions, government, and semi-government offices in the district will remain closed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഐയിൽ ടേം വ്യവസ്ഥ കർശനം; ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ ആറ് എം.എൽ.എമാർക്ക് സീറ്റില്ല

Kerala
  •  5 days ago
No Image

2,500 മുതൽ 10,000 രൂപ വരെ ഫീസ്; ഇന്റേൺഷിപ്പിന്റെ മറവിൽ വിദ്യാർഥികളെ കൊള്ളയടിക്കുന്നതായി പരാതി

Kerala
  •  5 days ago
No Image

സിപിഎമ്മിൽ വൻ അഴിച്ചുപണി; മുതിർന്ന നേതാക്കൾക്ക് സീറ്റില്ല, മണിയും ഐസക്കും സ്വരാജും പുറത്തേക്ക്; ശൈലജയുടെ കാര്യത്തിൽ അനിശ്ചിതത്വം

Kerala
  •  5 days ago
No Image

എറണാകുളത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍; കൊലപാതകം മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്

Kerala
  •  5 days ago
No Image

കണ്ണുര്‍ സ്വദേശിനി സലാലയില്‍ അന്തരിച്ചു

oman
  •  5 days ago
No Image

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഉടന്‍ മടങ്ങാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി യു.എസ്; മേഖലയിലേക്ക് കൂടുതല്‍ യുദ്ധ വിമാനങ്ങള്‍ അയച്ചതായി സൂചന

International
  •  5 days ago
No Image

കുവൈത്തിലെ ഇറാന്റെ പ്രത്യാക്രണത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി

Kuwait
  •  5 days ago
No Image

വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുത്; 'കുടുംബകാര്യങ്ങള്‍' ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സിപിഎം നേതൃത്വത്തെ സമീപിച്ചു

Kerala
  •  5 days ago
No Image

ട്രെയിൻ സർവിസുകളിൽ മാറ്റം; ആലപ്പുഴ വഴിയുള്ള സർവിസുകൾ കോട്ടയം വഴി തിരിച്ചുവിടും

Kerala
  •  5 days ago
No Image

ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക: ഹോങ്കോങ്ങിൽനിന്ന് സഊദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് അടുപ്പിച്ചു

Kerala
  •  5 days ago