HOME
DETAILS

യുഎഇയുടെ ഫ്ലോട്ടിംഗ് ആശുപത്രിയിൽ ഫലസ്തീനീ പെൺകുട്ടിക്ക് അതിജീവനത്തിന്റെ പുതുജീവൻ; ഗസ്സയ്ക്ക് തണലായി ഓപ്പറേഷൻ ഗാലന്റ് നൈറ്റ്

  
February 18, 2026 | 2:16 PM

uae floating hospital saves palestinian girl operation gallant knight supports gaza

അൽ അരിഷ്: യുദ്ധം തകർത്ത ഗസ്സ മുനമ്പിൽ നിന്ന് അതീവ ഗുരുതരാവസ്ഥയിൽ ഈജിപ്തിലെ അൽ അരിഷ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന യുഎഇയുടെ ഫ്ലോട്ടിംഗ് ആശുപത്രിയിലെത്തിച്ച 13 കാരിയായ ഫലസ്തീൻ പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിത്തുടങ്ങി. രക്തം കട്ടപിടിക്കുകയും ആന്തരിക അവയവങ്ങളെ ബാധിക്കുകയും ചെയ്യുന്ന 'ഹീമോലിറ്റിക് യൂറീമിക് സിൻഡ്രോം' എന്ന അപൂർവ ജനിതക വൈകല്യം ബാധിച്ച സമ അൽ ഗരീസിനെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള കപ്പലിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. 

കൃത്യമായ ഇടവേളകളിൽ നൽകേണ്ട കുത്തിവയ്പ്പുകളും നിരന്തരമായ ഡയാലിസിസ് പരിശോധനകളും ആവശ്യമായ സമയ്ക്ക് ഗസ്സയിലെ ആശുപത്രികളിൽ ചികിത്സ തുടരാനാകാത്ത സാഹചര്യത്തിലാണ് യുഎഇ മെഡിക്കൽ സംഘം രക്ഷകരായത്. നിലവിൽ ഇമാറാത്തി ഡോക്ടർമാരുടെയും ഇൻഡോനേഷ്യൻ ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ പെൺകുട്ടിക്ക് പ്രത്യേക പരിചരണം നൽകി വരികയാണ്.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച 'ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3' എന്ന മാനുഷിക ദൗത്യത്തിന്റെ ഭാഗമായാണ് ഈ കപ്പൽ ആശുപത്രി പ്രവർത്തിക്കുന്നത്. 2024 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ച ഈ മെഡിക്കൽ സെന്ററിൽ ഇതുവരെ അയ്യായിരത്തിലധികം സങ്കീർണ്ണ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. 

വൃക്കരോഗം ബാധിച്ച ഫലസ്തീൻകാരുടെ എണ്ണം വർദ്ധിച്ചുവരുന്നത് കണക്കിലെടുത്ത് ഈ മാസം പ്രത്യേക കിഡ്‌നി ഡയാലിസിസ് യൂണിറ്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രോ​ഗികൾക്കായി ഒരുക്കിയ നൂറ് കിടക്കകൾക്ക് പുറമെ രോഗികൾക്കൊപ്പം വരുന്ന ബന്ധുക്കൾക്കായി നൂറോളം ബെഡുകളും കപ്പലിൽ ഒരുക്കിയിട്ടുണ്ട്. വൈദ്യസഹായത്തിന് പുറമെ പ്രത്യേക സംഗമങ്ങളും കുട്ടികൾക്കായുള്ള പ്രത്യേക വിനോദ പരിപാടികളും ഇവിടെ നടന്നുവരുന്നു. ഗസ്സയിൽ ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് പേർക്ക് ഇതിനകം തന്നെ യുഎഇ വിമാനമാർഗ്ഗം എമിറേറ്റ്‌സിലെത്തിച്ച് വിദഗ്ധ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്.

a palestinian girl received life-saving treatment at the uae floating hospital under operation gallant knight. the humanitarian mission continues to provide critical medical care and relief support to gaza, reflecting the emirates’ commitment to global humanitarian efforts.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് മുന്നിൽ മുട്ടുമടക്കാതെ സ്പെയിൻ; ഇറാനെതിരായ നീക്കത്തിന് സൈനിക താവളങ്ങൾ വിട്ടുതരില്ലെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി

International
  •  2 days ago
No Image

സുരക്ഷാ മുൻകരുതൽ: യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 9 മുതൽ അവധി; വസന്തകാല അവധി പുനഃക്രമീകരിച്ചു

International
  •  2 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് തുണയായി റഷ്യ; 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉടൻ എത്തും

National
  •  2 days ago
No Image

ഇടുക്കിയിൽ പട്ടയ വിതരണത്തിന് വീണ്ടും ഹൈക്കോടതി വിലക്ക്; സർക്കാരിന് കനത്ത തിരിച്ചടി

Kerala
  •  2 days ago
No Image

ഒമാനില്‍ അടിയന്തരാവസ്ഥകള്‍ നേരിടാനുള്ള ദേശീയ ഒരുക്കങ്ങള്‍ വിലയിരുത്തി

oman
  •  2 days ago
No Image

സോഹാറിലെ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടിത്തം; ആളപായമില്ലാതെ വന്‍ ദുരന്തം ഒഴിവായി

oman
  •  2 days ago
No Image

ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാൻ പി.കെ ശശി? ചർച്ചകൾ സജീവം

Kerala
  •  2 days ago
No Image

താപനില താഴ്ന്നു; ഒമാനില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

oman
  •  2 days ago
No Image

ഖത്തറിന് നേരെ വീണ്ടും ഇറാൻ ആക്രമണം; 10 ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും തകർത്തതായി ഖത്തർ സായുധ സേന

qatar
  •  2 days ago
No Image

തുർക്കിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം

International
  •  2 days ago