HOME
DETAILS

ജറൂസലമില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആരാധനകള്‍ക്ക് വിലക്ക്: ഇസ്‌റാഈല്‍ നടപടിയെ അപലപിച്ച് അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍; പുറപ്പെടുവിച്ചത് ശക്തമായ പ്രസ്താവന

  
March 31, 2026 | 3:36 AM

Arab Islamic ministers condemn Israeli restrictions in Jerusalem

റിയാദ്: അധിനിവിഷ്ട ജറൂസലമില്‍ ആരാധനാ സ്വാതന്ത്ര്യത്തിന്മേല്‍ ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തുന്ന തുടര്‍ച്ചയായ വിലക്കുകളെ ശക്തമായി അപലപിച്ച് അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍. മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മുസ്‌ലിംകളെയും, ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ക്കറില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ക്രിസ്ത്യാനികളെയും തടയുന്ന നടപടിയെ സംയുക്ത പ്രസ്താവനയിലൂടെ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി അപലപിച്ചു.
സഊദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, പാകിസ്താന്‍, ഇന്തോനേഷ്യ, തുര്‍ക്കി, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് പ്രസ്താവന ഇറക്കിയത്. ജറൂസലേമിലെ ഇസ്‌ലാമിക, ക്രൈസ്തവ പുണ്യസ്ഥലങ്ങളുടെ ചരിത്രപരവും നിയമപരവുമായ പദവികളില്‍ മാറ്റം വരുത്താനുള്ള ഏത് ഇസ്‌റാഈല്‍ ശ്രമങ്ങളെയും തള്ളിക്കളയുന്നതായി മന്ത്രിമാര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഈ നടപടികളെന്നും, ആരാധനാലയങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനായി ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ക്കറില്‍ സ്വതന്ത്രമായി പ്രവേശിക്കുന്നതില്‍ നിന്ന് ക്രിസ്ത്യാനികളെ തടയുന്നത് ഉള്‍പ്പെടെയുള്ള ഇസ്‌റാഈല്‍ നിയന്ത്രണങ്ങളെ അവര്‍ ശക്തമായി എതിര്‍ത്തു.
ജറൂസലമിന്റെയും അവിടുത്തെ പുണ്യസ്ഥലങ്ങളുടെയും പദവികളെ മാനിക്കേണ്ടതിന്റെ ആവശ്യകത പ്രസ്താവന ഓര്‍മിപ്പിച്ചു. അധിനിവിഷ്ട ജറൂസലമിനുമേല്‍ അധിനിവേശ ശക്തിയായ ഇസ്‌റാഈലിന് യാതൊരു പരമാധികാരവുമില്ല. വിശുദ്ധ റമദാന്‍ മാസം ഉള്‍പ്പെടെ തുടര്‍ച്ചയായ 30 ദിവസമായി വിശ്വാസികള്‍ക്ക് മുന്നില്‍ മസ്ജിദുല്‍ അഖ്‌സ അടച്ചിട്ടിരിക്കുന്ന നടപടിയെയും വിദേശകാര്യ മന്ത്രിമാര്‍ അപലപിച്ചു. അധിനിവേശ ശക്തിയെന്ന നിലയിലുള്ള ഇസ്‌റാഈലിന്റെ ബാധ്യതകളുടെ ലംഘനമാണിതെന്നും, ഇത്തരം നടപടികള്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
144 ദുനാം വിസ്തീര്‍ണ്ണമുള്ള മസ്ജിദുല്‍ അഖ്‌സ പൂര്‍ണ്ണമായും മുസ്‌ലിംകള്‍ക്ക് മാത്രമുള്ള ആരാധനാലയമാണെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ചു. ജോര്‍ദാന്റെ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ജറൂസലം ഔഖാഫ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് ഇതിന്റെ ഭരണച്ചുമതലയും പ്രവേശനം നിയന്ത്രിക്കാനുമുള്ള നിയമപരമായ അധികാരവുമുള്ളത്.
മസ്ജിദുല്‍ അഖ്‌സ ഉടന്‍ തുറന്നുകൊടുക്കാനും, ജറൂസലമിലെ പഴയ നഗരത്തിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങള്‍ നീക്കാനും ഇസ്‌റാഈലിനോട് അവര്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമിക, ക്രൈസ്തവ പുണ്യസ്ഥലങ്ങള്‍ക്കെതിരായ ഇസ്‌റാഈലിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം കര്‍ശന നിലപാട് സ്വീകരിക്കണമെന്നും മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു.

English Summary: oreign ministers from eight nations (Saudi Arabia, Egypt, Jordan, Pakistan, Indonesia, Türkiye, Qatar, and the UAE) strongly condemned Israel's continued restrictions on freedom of worship in occupied Jerusalem. The ministers denounced Israel for blocking Muslim worshippers from accessing the Al-Aqsa Mosque—which has been closed for 30 consecutive days, including during Ramadan—and for preventing Christians from freely accessing the Church of the Holy Sepulchre.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

615 കോടിയുടെ ആസ്തി, 220 കോടി ബാങ്ക് ബാലന്‍സ്; തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി വിജയ്

National
  •  an hour ago
No Image

പിണറായി വിജയൻ മോദിയുടെ ഏകാധിപത്യശൈലി അനുകരിക്കുന്നു: ആഞ്ഞടിച്ച് സച്ചിൻ പൈലറ്റ്

Kerala
  •  2 hours ago
No Image

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം 17 കേസുകള്‍; ശിക്ഷാവിധി പൂജ്യം

National
  •  2 hours ago
No Image

സർക്കാർ ഓഫിസുകളിൽ പോസ്റ്ററുകൾക്കും ബാനറുകൾക്കും നിരോധനം; കർശന നിർദ്ദേശവുമായി ഭരണപരിഷ്കാര വകുപ്പ്; ലംഘിച്ചാൽ മേധാവികൾക്കെതിരേ നടപടി

Kerala
  •  2 hours ago
No Image

പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

'കൊള്ള' പരാമർശം: കേരളത്തെ പഠിപ്പിക്കാൻ മോദി വരേണ്ട, യാഥാർത്ഥ്യം ജനങ്ങൾക്കറിയാം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Kerala
  •  2 hours ago
No Image

ഇനി പോരാട്ടം മലബാറിൽ; രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും; ആദ്യ പരിപാടി കണ്ണൂർ പൊലിസ് മൈതാനിയിൽ

Kerala
  •  3 hours ago
No Image

മലയാളം പറഞ്ഞ്, സദസിനെ കൈയിലെടുത്ത് ബൃന്ദ കാരാട്ട്

Kerala
  •  3 hours ago
No Image

സ്ത്രീകൾക്ക് സൗജന്യ യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായം; രാഹുൽ ഗാന്ധിയുടെ അഞ്ച് ഉറപ്പുകൾ ജനങ്ങളിലേക്ക്; ആലുവയിൽ ഇന്ദിരാ ഗ്യാരണ്ടി കാർഡ് വിതരണം ചെയ്ത് കെ.സി. വേണുഗോപാൽ

Kerala
  •  3 hours ago
No Image

"കേരളത്തിൽ ബി.ജെ.പി ജയിക്കാനല്ല, കോൺഗ്രസ് തോൽക്കാനാണ് മോദിയുടെ ആഗ്രഹം"; പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Kerala
  •  3 hours ago