HOME
DETAILS

അബൂദബിയില്‍ 20,000 മുന്നണിപ്പോരാളികള്‍ക്ക് പരിശീലനം; പ്രതിവര്‍ഷ ബജറ്റ് 100 ദശലക്ഷം ദിര്‍ഹം; എല്ലാ എമിറേറ്റ്‌സുകളിലും വ്യാപിപ്പിക്കും

  
April 06, 2026 | 2:09 AM

Abu Dhabi to train 20000 frontline personnel

അബുദാബി: ആരോഗ്യ കേന്ദ്രങ്ങള്‍, എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസുകള്‍, സുരക്ഷാ വിഭാഗങ്ങള്‍, മറ്റ് നിര്‍ണായക മേഖലകള്‍ എന്നിവയിലുള്‍പ്പെടുന്ന 20,000 മുന്നണിപ്പോരാളികള്‍ക്ക് പരിശീലനം നല്‍കാനുള്ള തന്ത്രപരമായ പദ്ധതി അബൂദബി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അംഗീകൃതവും സംയോജിതവുമായ ഏകീകൃത സംവിധാനത്തിലൂടെയായിരിക്കും ഈ പ്രോഗ്രാം നടപ്പാക്കുക. 
യു.എ.ഇ നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിപ്പയേര്‍ഡ്‌നെസ് ആന്‍ഡ് റെസ്‌പോണ്‍സ് ആയ 'ജാഹെസിയ' (Jahezia) അബുദാബിയില്‍ സംഘടിപ്പിച്ച ദേശീയ അടിയന്തര പ്രതികരണ ഫോറമായ 'ഇസ്തിജാബ'യുടെ ഉദ്ഘാടന വേളയിലാണ്  പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ മുന്നണിപ്പോരാളികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ദേശീയ സംരംഭത്തിന്റെ തുടക്കം കൂടിയാണിത്.

വിവിധ എമിറേറ്റുകളിലായി ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് ഈ ഫോറം. നാളെ അജ്മാനിലും ബുധനാഴ്ച ഫുജൈറയിലും നടക്കുന്ന സെഷനുകള്‍ക്ക് ശേഷം ഞായറാഴ്ച ദുബൈയില്‍ ഫോറം സമാപിക്കും. സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും, ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന്റെ അടിയന്തര പ്രതികരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉയര്‍ത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സമഗ്രമായ പരിശീലന പദ്ധതി

തിയറിയും പ്രായോഗിക പരിശീലനവും സമന്വയിപ്പിച്ചുള്ളതാണ് പ്രോഗ്രാം. സിമുലേഷന്‍ എക്‌സര്‍സൈസുകളും ഇതില്‍ ഉള്‍പ്പെടുന്നു. പരിശീലനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ പ്രതിവര്‍ഷം 100 ദശലക്ഷം ദിര്‍ഹമാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. മികച്ച പരിശീലകരെ വാര്‍ത്തെടുക്കുന്നതിനും ഇതിലൂടെ സാധിക്കും. അമേരിക്കയിലെയും യൂറോപ്പിലെയും പത്തിലധികം പ്രമുഖ സര്‍വകലാശാലകളുടെയും പരിശീലന കേന്ദ്രങ്ങളുടെയും പൂര്‍ണ്ണ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

അടിയന്തര തയ്യാറെടുപ്പുകള്‍ക്ക് ആഗോള പ്രശംസ

ദേശീയ, അന്തര്‍ദേശീയ അനുഭവങ്ങള്‍ പങ്കുവെക്കുന്ന പാനല്‍ ചര്‍ച്ചകളും ശില്‍പശാലകളും ഫോറത്തിന്റെ ഭാഗമായി നടക്കും. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിലെ യു.എ.ഇയുടെ മികവിനെയും സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനത്തെയും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ മെഡിസിന്‍ പ്രസിഡന്റ് പ്രൊഫസര്‍ റോബര്‍ട്ടോ മുഗാവെറോ പ്രശംസിച്ചു. 
അടിയന്തര സാഹചര്യങ്ങളില്‍ പിന്തുണ നല്‍കുന്ന വിവിധ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച വേദിയാണ് ഈ ഫോറമെന്ന് സായിദ് ഗിവിങ് ഇനീഷ്യേറ്റീവ് സി.ഇ.ഒയും 'ജാഹെസിയ' ഡയറക്ടറുമായ ഡോ. ആദില്‍ അല്‍ ഷംരി വ്യക്തമാക്കി. 


Summary: The Government of Abu Dhabi has announced the launch of a strategic plan to train 20,000 frontline personnel, including both healthcare and non-healthcare workers across healthcare facilities, emergency medical services, security entities, and other critical sectors involved in responding to major incidents and emergencies. The program will be delivered through a unified, integrated, and accredited framework.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍ വാഗ്ദാനം നല്‍കി കബളിപ്പിച്ചു; ഒമാനിലെ ഏജന്റിന്റെ കെണിയില്‍ക്കുടുങ്ങി ഹൈദരാബാദ് സ്വദേശിനി

oman
  •  an hour ago
No Image

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബഹ്‌റൈന്‍; എല്‍.എം.ആര്‍.എ ഫീസിളവ് നിര്‍ദ്ദേശം വാണിജ്യ മേഖലയ്ക്ക് ഉണര്‍വ്

bahrain
  •  an hour ago
No Image

യു.എ.ഇ എംബസിക്ക് നേരെയുള്ള ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍

International
  •  an hour ago
No Image

കർണാടകയുടെ ഡി.കെ, കണ്ണൂരിന്റെയും

Kerala
  •  an hour ago
No Image

ദിശമാറി വീശുമോ കൊല്ലത്തെ കാറ്റ്

Kerala
  •  an hour ago
No Image

സ്ഥാനാര്‍ഥിയാകാന്‍ പറഞ്ഞപ്പോള്‍ ഓടിയൊളിച്ച മാധ്യമപ്രവര്‍ത്തകന്‍

Kerala
  •  an hour ago
No Image

മലപ്പുറത്ത് സർവാധിപത്യം ലക്ഷ്യമിട്ട് യു.ഡി.എഫ്; പ്രതീക്ഷയിൽ എൽ.ഡി.എഫ്

Kerala
  •  2 hours ago
No Image

സിറ്റിങ് എം.എല്‍.എമാരില്‍ വീണ്ടും ജനവിധി തേടുന്നത് 105 പേര്‍; അഞ്ച് വര്‍ഷത്തിനിടെ 92 പേര്‍ക്ക് സ്വത്തിലും വർധനവ്

Kerala
  •  2 hours ago
No Image

ജനവിധി കാത്ത് 339 കോടിപതികള്‍; ഒരു രൂപ പോലും ആസ്തിയില്ലാത്ത എട്ട് പേർ

Kerala
  •  2 hours ago
No Image

കാസര്‍കോട്ട് ഇടത് സ്വതന്ത്രസ്ഥാനാര്‍ഥിക്ക് എതിരേ വ്യക്തിഹത്യയെന്നു പരാതി

Kerala
  •  2 hours ago

No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  11 hours ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  11 hours ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  11 hours ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  11 hours ago