HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ളയിലെ അറസ്റ്റ് യുവതീപ്രവശന നീക്കം തടഞ്ഞതിലുള്ള പ്രതികാരം; സര്‍ക്കാരിനെതിരെ തന്ത്രി

  
February 20, 2026 | 8:20 AM

sabarimala-gold-theft-tantri-kandararu-rajeev-bail-allegations-against-government

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊളളയില്‍ സര്‍ക്കാരിനെ കുരുക്കി തന്ത്രി കണ്ഠര് രാജീവര്. ശബരിമലയില്‍ യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് സ്വര്‍ണക്കൊള്ളയിലെ അറസ്റ്റെന്ന് തന്ത്രി പറയുന്നു. ജാമ്യാപേക്ഷയിലാണ് തന്ത്രിയുടെ ഗുരുതരമായ ആരോപണം. 

യുവതീ പ്രവേശത്തെ എതിര്‍ത്തതും ദിവസവും നട തുറക്കണമെന്ന നിര്‍ദേശം നടപ്പാക്കാത്തതുമാണ് തനിക്കെതിരായ പ്രകോപനത്തിന് കാരണം. പോറ്റിയെ എത്തിച്ചത് താനാണെന്ന് വരുത്താനും ശ്രമം നടന്നുവെന്നും തന്ത്രി ആരോപിച്ചു. 

സ്വര്‍ണകൊള്ളയില്‍ തന്ത്രിക്കെതിരേ തെളിവുകള്‍ ഹാജരാക്കാന്‍ എസ്.ഐ.ടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നുമാണ് തന്ത്രിയുടെ ജാമ്യ ഉത്തരവില്‍ പറയുന്നത്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളില്‍ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് ദേവസ്വം ബോര്‍ഡാണ്. ഇതില്‍ തന്ത്രിക്ക് ചുമതലയില്ല. പൂജകള്‍ ഉള്‍പ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളിലാണ് തന്ത്രിക്ക് ചുമതലയെന്നും ശില്‍പങ്ങളും പാളികളും സ്വര്‍ണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി പറഞ്ഞു. 

മഹസറുകളില്‍ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചനാ വാദം നിലനില്‍ക്കില്ലെന്നും ജാമ്യ ഉത്തരവിലുണ്ട്. ശബരിമല ക്ഷേത്രത്തെ സംബന്ധിച്ച് മുഖ്യ പൂജാരിയാണ് തന്ത്രി. മുഖ്യ പൂജാരിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എങ്ങനെ തെളിയിക്കാനാകുമെന്നും കോടതി ചോദിച്ചു. തന്ത്രിയുടെ വാദങ്ങള്‍ അംഗീകരിച്ച കൊല്ലം വിജിലന്‍സ് കോടതി ബോര്‍ഡ് തീരുമാനത്തില്‍ തന്ത്രിക്ക് ഇടപെടാന്‍ കഴിയില്ലെന്നും ജാമ്യ ഉത്തരവില്‍ പറഞ്ഞു.

കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും തന്ത്രിക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വാഭാവിക ജാമ്യമല്ല തന്ത്രിക്ക് ലഭിച്ചത്. ഇത് എസ്‌ഐടിക്ക് തിരിച്ചടിയായിരുന്നു. 

 

Tantri Kandararu Rajeevaru has levelled serious allegations against the Kerala government in connection with the Sabarimala gold theft case. In his bail plea, the Tantri claimed that his arrest was an act of retaliation for opposing the entry of women into the Sabarimala temple and for not implementing directions to open the temple daily.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യാപ്റ്റൻ സഞ്ജു സാംസൺ? ടീം ഇന്ത്യയിൽ വൻ മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ; സഞ്ജുവിന് വഴിതുറന്നത് ലോകകപ്പിലെ വിസ്മയ പ്രകടനം

Cricket
  •  2 days ago
No Image

വി.സി.കെ പിന്തുണ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക്

National
  •  2 days ago
No Image

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ.കെ ശൈലജ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ക്ലൈമാക്സ് ഡൽഹിയിൽ; കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള യോഗത്തിൽ രാഹുൽ ഗാന്ധിയും

National
  •  2 days ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  2 days ago
No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  2 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  2 days ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  2 days ago