HOME
DETAILS

നഗരത്തിലെ കാറ്ററിങ്ങുകാര്‍ക്കു തിരക്കോടുതിരക്ക് തിരുവോണ സദ്യയൊരുക്കാന്‍ കാറ്ററിങ് യൂനിറ്റുകളും

  
backup
September 11 2016 | 20:09 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%95%e0%b4%be

കോഴിക്കോട്: തിരുവോണമെത്തിയതോടെ നഗരത്തിലെ കാറ്ററിങ് യൂനിറ്റുകള്‍ക്കു തിരക്കോടു തിരക്ക്. നഗരത്തിലെ മിക്ക വീട്ടുകാരും ഓണസദ്യയൊരുക്കാന്‍ കാറ്ററിങ് യൂനിറ്റുകളെയാണ് ആശ്രയിക്കുന്നത്. അണുകുടുംബങ്ങളില്‍ സദ്യയൊരുക്കാന്‍ ആവശ്യത്തിന് ആളില്ലാത്തതും, പണിച്ചെലവും ഭാരവുമില്ലെന്നതും, ഫ്‌ളാറ്റുകളില്‍ സദ്യയൊരുക്കാനുള്ള സൗകര്യമില്ലാത്തതുമെല്ലാമാണ് കാറ്ററിങ് യൂനിറ്റുകളെ ആശ്രയിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.
തിരുവോണ സദ്യയ്ക്കു പുറമെ ദിവസേന ഉച്ചയ്ക്ക് ഓണസദ്യ നല്‍കി വരുന്ന ഹോട്ടലുകളും നഗരത്തിലുണ്ട്. തിരുവോണസദ്യയൊരുക്കി വീടുകളിലെത്തിച്ചു നല്‍കുന്ന സംവിധാനവും കാറ്ററിങ് യൂനിറ്റുകള്‍ക്കുണ്ട്. പായസം മാത്രം തയാറാക്കുന്ന യൂനിറ്റുകളുമുണ്ട്. 100 രൂപ മുതല്‍ 400 രൂപ വരെ വിലയുള്ള ഓണസദ്യകളാണു പൊതുവെ കാറ്ററിങ് യൂനിറ്റുകള്‍ ഒരുക്കുന്നത്. ഹോട്ടല്‍ മലബാര്‍ പാലസില്‍ ഒരു സദ്യയ്ക്ക് 400 രൂപയാണു വില. കഴിഞ്ഞ പത്തു വര്‍ഷമായി ഇവിടെ സദ്യയൊരുക്കി വരുന്നുണ്ട്. മുന്നൂറോളം പേര്‍ക്കുള്ള സദ്യയാണ് ഇവിടെ തയാറാക്കുന്നത്. രണ്ടു പായസമടക്കമുള്ള 22 വിഭവങ്ങളാണു സദ്യയിലുണ്ടാകുക. ആവശ്യക്കാര്‍ക്കു മുന്‍കൂട്ടി ബുക്ക് ചെയ്യാം.
നഗരത്തിലെ സദ്യയൊരുക്കുന്നതില്‍ ശ്രദ്ധനേടിയ തളിയിലെ ശാന്തിമാമിക്ക് 18 വിഭവങ്ങളുള്ള സദ്യയ്ക്ക് 140 രൂപയാണ് ഈടാക്കുന്നത്. അഞ്ചുപേര്‍ക്കുള്ള സദ്യ മുതല്‍ 200 പേര്‍ക്കുവരെയുള്ള സദ്യയാണ് ശാന്തിമാമി തയാറാക്കിക്കൊടുക്കുന്നത്. ചെറിയ സ്ഥാപനങ്ങളും റസിഡന്റ്‌സ് അസോസിയേഷനുമെല്ലാം ഓണസദ്യയ്ക്ക് കാറ്ററിങ് യൂനിറ്റുകളെയാണ് ആശ്രയിക്കുന്നത്. അന്‍പതു രൂപ മുതല്‍ നൂറു വരെയുള്ള ഓണസദ്യയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കാറ്ററിങ് യൂനിറ്റുകള്‍ പറയുന്നു.
തിരുവോണ ദിവസം നഗരത്തിലെ മിക്ക ഹോട്ടലുകളും ഓണസദ്യയൊരുക്കുന്നുണ്ട്. ആവശ്യക്കാരുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കുന്നതിനാല്‍ കാറ്ററിങ് യൂനിറ്റുകളുടെ എണ്ണവും വര്‍ധിക്കുമെന്ന് കാറ്ററിങ് യൂനിറ്റിലെ ജീവനക്കാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  17 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  17 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  17 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  17 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  17 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  17 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  17 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  17 days ago