HOME
DETAILS
MAL
ഓണത്തിന് ജൈവ പച്ചക്കറിച്ചന്തയൊരുക്കി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
backup
September 11 2016 | 22:09 PM
വേങ്ങര: ഓണം-പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് ചേറൂര് പി.പി.ടി.എം.വൈ.എച്ച്.എസ് സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ജൈവ പച്ചക്കറി ചന്തയൊരുക്കി. വിദ്യാര്‍ഥികള്‍ സ്കൂളുകളിലും വീടുകളിലും കൃഷിചെയ്ത പച്ചക്കറികളാണ് വില്‍പ്പനക്കെത്തിച്ചത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.പി സരോജിനി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ കെ ജംഷീദ്, കാപ്പന് അബദുല്‍ ഗഫൂര്‍, കെ.ടി അബ്ദുല്‍ ഹമീദ്, കെ.ടി മുഹമ്മദ് അഷ്റഫ്, പി.ടി ഹനീഫ പ്രസംഗിച്ചു. വിദ്യാര്‍ഥികളായ സി.എം സന, സി മുനീറ, എന്‍ ഫൗസിയ, എം ശരത്, റിസാന ഫര്‍സത്ത് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."