ഓണം പെരുന്നാള്‍ ആഘോഷം
മഞ്ചേരി: യൂനിറ്റി വനിതാ കോളജില്‍ അപ്പോളോ ജ്വല്ലറിയുമായി സഹകരിച്ച് ഓണം-പെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചു. കോളജ് യൂനിയന്‍ ഭാരവാഹികള്‍ നേതൃത്വം നല്കി. വിവിധ മല്‍സരങ്ങള്‍ നടത്തി. മാപ്പിളപ്പാട്ട് കലാകാരനായ മുഹമ്മദ് പേരൂര്‍ കുട്ടികളാലപിച്ച പെരുന്നാള്‍ പാട്ടുകള്‍ വിലയിരുത്തി. അപ്പോളോ ജ്വല്ലറി എം.ഡി സിറാജുദ്ദീന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. യൂനിയന്‍ ഭാരവാഹികളായ ഫസീല, രമേഷ് സംസാരിച്ചു.
ചുങ്കത്തറ: വൈകല്യം തളര്‍ത്തിയവര്‍ക്കു വേണ്ടി കലാകാരന്മാരുടെ സംഘടനയായ നന്മ സ്നേഹതീരത്ത് ഓണാഘോഷം നടത്തി. ചിത്രകാരി സി.എച്ച് മാരിയത്ത് ഉദ്ഘാടനം ചെയ്തു. ഓണസദ്യയും ഒരുക്കി. അന്‍പതോളം പേരാണ് ഓണാഘോഷത്തില്‍ പങ്കെടുക്കാനായി സ്നേഹതീരത്ത് എത്തിയത്. പി.വി അന്‍വര്‍ എം.എല്‍.എ, പി.ബി ഷാജു, ഡോ. അജയ് രാഘവന്, ഹക്കീം ചങ്കരത്ത്, കെ.പി റമീസ് സംസാരിച്ചു.നന്മയിലെ കലാകാരന്മാരും ബാല കലാകാരന്മാരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വ്യാപാരി വ്യവസായിയുടേയും പാലിയേറ്റീവ് കെയറിനെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബാബു ഷെരീഫ്, സിസ്റ്റര്‍ അനില, കുമാര്‍ ചുങ്കത്തറ, സജിത്ത്, ജെയിംസ് വര്‍ക്കി, മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."