HOME
DETAILS

എ.ഐ ഉച്ചകോടിക്കിടെ ഷര്‍ട്ടൂരി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും അറസ്റ്റില്‍ 

  
Web Desk
February 24, 2026 | 4:49 AM

youth congress national president udai bhanu chib arrested after protest at global ai summit in delhi

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ആഗോള എ.ഐ ഉച്ചകോടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഷര്‍ട്ടൂരിയുള്ള പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ബാനു ചിബിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ പ്രതിഷേധത്തിലുള്ള ആറാമത്തെ അറസ്റ്റാണിത്. 

20 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ക്രിമിനല്‍ ഗൂഢാലോചന, ഒരു പൊതുപ്രവര്‍ത്തകനെ സ്വമേധയാ ഉപദ്രവിക്കല്‍, ഒരു പൊതുപ്രവര്‍ത്തകനെ ജോലിയില്‍ തടസ്സപ്പെടുത്തല്‍, മനഃപൂര്‍വ്വം അനുസരണക്കേട് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രാവിലെ പത്തു മണിയോടെ ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഡല്‍ഹി പൊലിസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.   


 
ഭാരത് മണ്ഡപത്തില്‍ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിലെ ഒരു പ്രദര്‍ശന ഹാളില്‍ വെള്ളിയാഴ്ചയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാടകീയ പ്രതിഷേധം. സര്‍ക്കാര്‍ വിരുദ്ധവും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയുമുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ ടീ-ഷര്‍ട്ടുകള്‍ കയ്യിലേന്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംഭവം ദിവസം തന്നെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്ന് ജിതേന്ദ്ര യാദവ് എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. 


 
വിഷയത്തില്‍ കൂടുതല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രതിഷേധക്കാര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയാണ് ഉച്ചകോടിയുടെ ഉള്ളില്‍ പ്രവേശിക്കാനുള്ള അനുമതി നേടിയത്. ആദ്യം കറുത്ത കുടകളില്‍ പ്രിന്റ് ചെയ്ത സ്റ്റിക്കറുകള്‍ ഒട്ടിച്ച് ഭാരത് മണ്ഡപത്തിലേക്ക് കടക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് പൊലിസ് പറയുന്നു. എന്നാല്‍, കറുത്ത കുടകള്‍ ഗേറ്റുകള്‍ക്ക് സമീപമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പടുമെന്ന് മനസ്സിലാക്കി പദ്ധതി മാറ്റുകയാണുണ്ടായത്. പിന്നീട് പ്രിന്റ് ചെയ്ത സ്റ്റിക്കറുകള്‍ ടീ-ഷര്‍ട്ടുകളില്‍ പതിപ്പിച്ച് ഷര്‍ട്ടുകള്‍ക്ക് താഴെ ധരിക്കുകയുമായിരുന്നുവെന്നുമാണ് പൊലിസ് പറയുന്നത്.  

youth congress national president udai bhanu chib was arrested by delhi police after a dramatic protest at the global ai summit held at bharat mandapam in new delhi. he was booked on charges including criminal conspiracy and obstructing a public servant.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം; പൈലറ്റിനെ രക്ഷപ്പെടുത്തിയത് സാഹസികമായ നീക്കത്തിലൂടെയെന്ന് ട്രംപ്

International
  •  9 days ago
No Image

'ഇനി എത്രകാലം?'; അവസാനമില്ലാത്ത യുദ്ധം ഇസ്റാഈലിനെ തകർക്കുന്നു; സാമ്പത്തിക തകർച്ചയും സാമൂഹിക വിഭജനവും രൂക്ഷം

International
  •  9 days ago
No Image

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ചയോടെ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും; വീണ്ടും ഭീഷണി ഉയര്‍ത്തി ട്രംപ് 

International
  •  9 days ago
No Image

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

National
  •  9 days ago
No Image

ഷമിയുടെ പന്തുകളിൽ വിറച്ച് ഹൈദരാബാദ്; ക്ലാസൻ-നിതീഷ് സെഞ്ച്വറി കൂട്ടുകെട്ടിൽ ലക്നൗവിനെതിരെ ഭേദപ്പെട്ട സ്കോർ

Cricket
  •  9 days ago
No Image

പ്രണയവിവാഹം: മകളെ തലയണ അമർത്തി ശ്വാസംമുട്ടിച്ച് കൊന്നു; പിതാവ് അറസ്റ്റിൽ, ഒത്താശ ചെയ്ത ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

National
  •  9 days ago
No Image

സുബ്ഹി നമസ്‌കരിക്കാനെത്തിയ ഫലസ്തീനിയെ പള്ളിയില്‍ കയറി നായയെ വിട്ട് കടിപ്പിച്ച് ഇസ്‌റാഈല്‍ സൈന്യം; വീഡിയോ 

International
  •  9 days ago
No Image

'ദയവായി വന്ന് കളിക്കണമെന്ന് ബിസിസിഐയോട് അപേക്ഷിച്ച് ബംഗ്ലാദേശ്'; ലോകകപ്പ് ബഹിഷ്കരണത്തിന് പിന്നാലെ ബിസിബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

Cricket
  •  9 days ago
No Image

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  9 days ago
No Image

വാടാനപ്പള്ളിയിൽ പിടിച്ചെടുത്തത് നാലായിരത്തോളം കിറ്റുകൾ; സംഘർഷം തുടരുന്നു, ടി.എൻ. പ്രതാപൻ അറസ്റ്റിൽ

Kerala
  •  9 days ago