HOME
DETAILS

സമുദ്ര അതിര്‍ത്തി വിഷയത്തില്‍ കുവൈത്തിന് പിന്തുണ; ഔദ്യോഗിക നിലപാട് വ്യക്തമാക്കി ഒമാന്‍

  
February 24, 2026 | 4:00 PM

oman supports kuwait maritime border dispute iraq un

 


മസ്‌കത്ത്: സമുദ്ര അതിര്‍ത്തി സംബന്ധിച്ചുണ്ടായ വിവാദത്തില്‍ കുവൈത്തിന് വ്യക്തമായ പിന്തുണ പ്രഖ്യാപിച്ച് ഒമാന്‍ രംഗത്തെത്തി. ഇറാഖ് ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിച്ച സമുദ്ര അതിര്‍ത്തി കോ-ഓര്‍ഡിനേറ്റുകളും ഭൂപടവും കുവൈത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണെന്ന ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒമാന്റെ പ്രതികരണം.   

ഒമാനിന്റെ മിനിസ്ട്രി ഓഫ് ഫോറിന്‍ അഫേഴ്‌സ് ഒമാന്‍  പുറത്തിറക്കിയ പ്രസ്താവനയില്‍, കുവൈത്തിന്റെ സമുദ്രപരിധിയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ പൂര്‍ണ്ണമായും മാനിക്കപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു. രാജ്യങ്ങളുടെ പരമാധികാരവും അന്താരാഷ്ട്ര നിയമങ്ങളും ബഹുമാനിക്കപ്പെടണം എന്നതാണ് ഒമാന്റെ നിലപാട്. ഗള്‍ഫ് മേഖലയിലെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കപ്പെടേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇറാഖ് ഐക്യരാഷ്ട്രസഭയ്ക്ക് സമര്‍പ്പിച്ച രേഖകളില്‍ ഉള്‍പ്പെട്ട അതിര്‍ത്തി നിര്‍ദേശങ്ങളാണ് പ്രശ്‌നത്തിന് വഴിവച്ചത്. കുവൈത്ത് ഈ നീക്കത്തെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. തങ്ങളുടെ സമുദ്രപരിധിയില്‍ അനാവശ്യ ഇടപെടലാണിതെന്നായിരുന്നു കുവൈത്തിന്റെ ആരോപണം. വിഷയം നയതന്ത്രപരമായി പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ ഒമാന്‍ വിദേശകാര്യ മന്ത്രി ബദ്ര്‍ ബിന്‍ ഹമദ് അല്‍ ബുസയ്ദിയും, ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈന്‍  എന്നിവരുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. തര്‍ക്കവിഷയങ്ങള്‍ സംഭാഷണത്തിലൂടെയും പരസ്പര ധാരണയിലൂടെയും പരിഹരിക്കണമെന്ന നിലപാട് ഒമാന്‍ ആവര്‍ത്തിച്ചതായാണ് അറിയുന്നത്. പ്രദേശത്തെ സമാധാനവും ഐക്യവും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നു.

കുവൈത്ത്,ഇറാഖ്,ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഈ വിഷയത്തിന് ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സമുദ്ര അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്ന അഭിപ്രായമാണ് വിവിധ വൃത്തങ്ങളില്‍ നിന്നുമുയരുന്നത്.

പ്രദേശത്ത് അനാവശ്യ സംഘര്‍ഷാവസ്ഥ ഒഴിവാക്കാുവാനും സഹകരണ മനോഭാവം നിലനിര്‍ത്താനും നയതന്ത്ര ഇടപെടലുകള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഒമാന്റെ പിന്തുണാ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്. വിഷയത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ് മേഖല.

 

Oman has officially expressed support for Kuwait in the ongoing maritime border dispute with Iraq following Iraq’s submission of sea boundary coordinates to the United Nations, reaffirming respect for Kuwait’s sovereignty and regional stability.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  2 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  2 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  2 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  2 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  2 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  2 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  2 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  2 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  2 days ago