സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും
കൊച്ചി: യുവനടിയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ കൊച്ചിയിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ഇന്നലെ രഞ്ജിത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലിസ്. പീഡനം നടന്ന കാരവന്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കൂടാതെ പീഡനം നടന്ന ദിവസം ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്നവരുടെ അടക്കം മൊഴിയെടുക്കുന്നുണ്ട്.
തിങ്കളാഴ്ചക്കകം കേസിലെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതേസമയം, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ രഞ്ജിത്ത് കുറ്റം നിഷേധിച്ചു.
പുതിയ സിനിമാ ലൊക്കേഷനില്‍ വെച്ച് ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 30ന് സിനിമയുടെ സെറ്റിലെ കാരവാനില്‍ വെച്ച് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നാണ് നടിയുടെ മൊഴി.
കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു തൊടുപുഴയില്‍ വച്ച് ഇടുക്കി എസ്പിയുടെ നിര്‍ദേശപ്രകാരം തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."