HOME
DETAILS

നിയമവിരുദ്ധ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്: 12 സ്ഥാപനങ്ങള്‍ പൂട്ടിച്ച് യുഎഇ; കര്‍ശന നടപടിയുമായി മന്ത്രാലയം

  
Web Desk
February 26, 2026 | 1:30 AM

UAE targets unlicensed maid agencies

അബൂദബി: യുഎഇയില്‍ ലൈസന്‍സില്ലാതെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത 12 സ്ഥാപനങ്ങള്‍ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അടച്ചുപൂട്ടി. രാജ്യത്തെ വിവിധ ഇക്കണോമിക് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ഈ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖല ക്രമീകരിക്കുന്നതിനും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. 2025ല്‍ മാത്രം രാജ്യത്തെ 57 റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ നിന്നായി മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി മന്ത്രാലയം വെളിപ്പെടുത്തി. നിയമപരവും ഭരണപരവുമായ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഈ മേഖലയില്‍ സുതാര്യത ഉറപ്പാക്കുന്നതിനും വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഫീല്‍ഡ് ടീമുകളും സ്മാര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ സംവിധാനങ്ങളും സജ്ജമാണ്. ലൈസന്‍സില്ലാതെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവനങ്ങള്‍ വാഗ്ദാനം ചെയ്ത 230 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അധികൃതര്‍ നേരത്തെ പൂട്ടിച്ചിരുന്നു. ഇത്തരം അനധികൃത പ്ലാറ്റ്‌ഫോമുകള്‍ വഴി സേവനം തേടുന്നത് തൊഴിലുടമകളെയും തൊഴിലാളികളെയും സാമ്പത്തിക തട്ടിപ്പുകള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പുറമെ ഇവര്‍ക്ക് നിയമപരമായ യാതൊരു പരിരക്ഷയും ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

ജാഗ്രതാ നിര്‍ദേശം

ഗാര്‍ഹിക തൊഴിലാളികളെ തേടുന്നവര്‍ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലൈസന്‍സുള്ള സ്ഥാപനങ്ങളെ മാത്രമേ സമീപിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ 80084 എന്ന നമ്പറിലോ ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. സോഷ്യല്‍ മീഡിയ വഴിയോ മറ്റോ പരസ്യം നല്‍കുന്ന കമ്പനികളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ 600590000 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

Summary: The UAE’s Ministry of Human Resources and Emiratisation (MoHRE) has closed 12 offices involved in recruiting domestic workers without the required licences, referring the cases to the Public Prosecution in coordination with Economic Development Departments across the country.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'

Cricket
  •  5 days ago
No Image

യു.എസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ വീണ്ടും  ആക്രമണം?, ഒന്നില്‍ കൂടുതല്‍ സ്‌ഫോടനശബ്ദം, കുവൈത്തില്‍ അപകട സൈറണ്‍| Israel, US Attack on Iran Live

International
  •  5 days ago
No Image

എം.എം മണിക്കും എം സ്വരാജിനും സീറ്റില്ല; ഉടുമ്പന്‍ചോലയില്‍ കെ.കെ ജയചന്ദ്രന്‍

Kerala
  •  5 days ago
No Image

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

മലയോരത്തേക്ക് മയിലുകള്‍ കുടിയേറുന്നു; പന്നിക്കൊപ്പം ഇനി മയില്‍ ശല്യവും; കണ്ണൂരില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍- വരള്‍ച്ചയുടെ സൂചനയോ..?

Kerala
  •  5 days ago
No Image

യുദ്ധം നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ്; ഇറാന്‍ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം

International
  •  5 days ago
No Image

പ്രതിരോധതന്ത്രം മാറ്റി ഖത്തര്‍; ജനവാസമേഖല ഒഴിവാക്കാന്‍ പുതിയ നീക്കം; കടലിന് മുകളില്‍ വെച്ച് ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടും

qatar
  •  5 days ago
No Image

ദി റിയൽ കേരള സ്റ്റോറി! സഞ്ജുവിന്റെ കൊടുങ്കാറ്റിൽ പിറന്നത് പുതു ചരിത്രം

Cricket
  •  5 days ago
No Image

ഇറാനെ ആക്രമിക്കാന്‍ ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല; ആരോപണം തള്ളി സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശി ഒളിവില്‍; വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി

Kerala
  •  5 days ago