HOME
DETAILS

രാഷ്ട്രീയപ്പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവിൽ നിയന്ത്രണമില്ല; ഹരജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രിംകോടതി നോട്ടീസ്

  
Web Desk
February 27, 2026 | 2:18 AM

supreme court seeks response from centre election commission on plea to regulate election expenditure

ന്യൂഡൽഹി: രാഷ്ട്രീയപ്പാർട്ടികൾ തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കുന്ന തുകയ്ക്ക് നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സർക്കാറിനും നോട്ടിസയച്ചു. തെരഞ്ഞെടുപ്പിനായി പണം ചെലവഴിക്കാൻ നിയന്ത്രണങ്ങളുണ്ടെങ്കിലും അത് നടപ്പാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോമൺ കോസ്, സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ എന്നീ സംഘടനകൾ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് നോട്ടിസയച്ചത്.

ഒരു സ്ഥാനാർഥിക്കുവേണ്ടി മറ്റാരെങ്കിലും പണം ചെലവഴിക്കുന്നത് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കുന്നുണ്ടെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയ്ക്കു വേണ്ടി മറ്റൊരാൾ പണം ചെലവഴിച്ചാൽ അത് പാർട്ടിയുടെ ചെലവായി കണക്കാക്കുന്നില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ചെലവുകൾക്ക് പരിധികളൊന്നുമില്ലെന്നും ഭൂഷൺ കൂട്ടിച്ചേർത്തു. ഒരു സ്ഥാനാർഥിയുടെ സുഹൃത്തിന് സ്ഥാനാർഥിക്കുവേണ്ടിയുള്ള ചെലവ് വഹിക്കാൻ നിയമം അനുവദിക്കുമ്പോൾ നിയന്ത്രണം എങ്ങനെ ഫലം ചെയ്യുമെന്ന് ജസ്റ്റിസ് ബാഗ്ചി ചോദിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം ആവർത്തിച്ച് ഭൂഷൺ വാദിച്ചതോടെ ബെഞ്ച് നോട്ടിസ് പുറപ്പെടുവിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19(1)(1) പ്രകാരമുള്ള മൗലികാവകാശങ്ങൾ നടപ്പിലാക്കണമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരിക്കുന്നത്.

The Supreme Court has issued notices to the Centre and Election Commission on a plea seeking regulation of election expenditure by political parties, citing concerns over unchecked money power influencing democracy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം; പൈലറ്റിനെ രക്ഷപ്പെടുത്തിയത് സാഹസികമായ നീക്കത്തിലൂടെയെന്ന് ട്രംപ്

International
  •  10 days ago
No Image

'ഇനി എത്രകാലം?'; അവസാനമില്ലാത്ത യുദ്ധം ഇസ്റാഈലിനെ തകർക്കുന്നു; സാമ്പത്തിക തകർച്ചയും സാമൂഹിക വിഭജനവും രൂക്ഷം

International
  •  10 days ago
No Image

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ചയോടെ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും; വീണ്ടും ഭീഷണി ഉയര്‍ത്തി ട്രംപ് 

International
  •  10 days ago
No Image

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

National
  •  10 days ago
No Image

ഷമിയുടെ പന്തുകളിൽ വിറച്ച് ഹൈദരാബാദ്; ക്ലാസൻ-നിതീഷ് സെഞ്ച്വറി കൂട്ടുകെട്ടിൽ ലക്നൗവിനെതിരെ ഭേദപ്പെട്ട സ്കോർ

Cricket
  •  10 days ago
No Image

പ്രണയവിവാഹം: മകളെ തലയണ അമർത്തി ശ്വാസംമുട്ടിച്ച് കൊന്നു; പിതാവ് അറസ്റ്റിൽ, ഒത്താശ ചെയ്ത ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

National
  •  10 days ago
No Image

സുബ്ഹി നമസ്‌കരിക്കാനെത്തിയ ഫലസ്തീനിയെ പള്ളിയില്‍ കയറി നായയെ വിട്ട് കടിപ്പിച്ച് ഇസ്‌റാഈല്‍ സൈന്യം; വീഡിയോ 

International
  •  10 days ago
No Image

'ദയവായി വന്ന് കളിക്കണമെന്ന് ബിസിസിഐയോട് അപേക്ഷിച്ച് ബംഗ്ലാദേശ്'; ലോകകപ്പ് ബഹിഷ്കരണത്തിന് പിന്നാലെ ബിസിബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

Cricket
  •  10 days ago
No Image

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  10 days ago
No Image

വാടാനപ്പള്ളിയിൽ പിടിച്ചെടുത്തത് നാലായിരത്തോളം കിറ്റുകൾ; സംഘർഷം തുടരുന്നു, ടി.എൻ. പ്രതാപൻ അറസ്റ്റിൽ

Kerala
  •  10 days ago