HOME
DETAILS

സോഷ്യൽ മീഡിയ വഴി സൗഹൃദം, ഹോട്ടലിലെത്തിച്ച് പീഡനം: യുവതിയുടെ സ്വർണ്ണവുമായി മുങ്ങിയ പ്രതി കോഴിക്കോട് പിടിയിൽ

  
March 06, 2026 | 4:40 AM

social media predator arrested in kozhikode for rape and gold theft

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങൾ വഴി യുവതികളെ വലയിലാക്കി പീഡിപ്പിക്കുകയും പണവും സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്യുന്ന മലപ്പുറം സ്വദേശി പിടിയിൽ. കോട്ടക്കൽ നെല്ലിക്കാപറമ്പ് സ്വദേശി കുഞ്ഞിത്തൊടി വീട്ടിൽ മുഹമ്മദ് ജസീൽ (34) ആണ് കോഴിക്കോട് ടൗൺ പൊലിസിന്റെ പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:

നാദാപുരം സ്വദേശിനിയായ യുവതിയെയാണ് പ്രതി ഇത്തരത്തിൽ ചതിയിൽപ്പെടുത്തിയത്. 2025 ഏപ്രിലിൽ യുവതിയെ കോഴിക്കോട്ടെ ഒരു ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ ആറ് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളുമായി ഇയാൾ മുങ്ങി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

വലയിലായത് ഒട്ടേറെ സ്ത്രീകൾ:

മുഹമ്മദ് ജസീലിനെതിരെ സമാനമായ മറ്റൊരു പരാതി കൂടി പൊലിസിന് ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇയാൾ ഒട്ടേറെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നതായും പൊലിസിന് വിവരം ലഭിച്ചു. സമാനമായ രീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലിസ് പരിശോധിച്ചു വരികയാണ്.

ടൗൺ പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രിയൻ, സബ് ഇൻസ്പെക്ടർ മീജോ ജോസ്, എസ്.സി.പി.ഒ.മാരായ വിജീഷ്, ജിനേഷ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു; പുതിയ പാർട്ടി പ്രഖ്യാപനം മെയ് 15-നകം

Kerala
  •  5 days ago
No Image

കല്യാണത്തിരക്കിനിടെ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

Kerala
  •  5 days ago
No Image

ആക്രി വിൽപനയിലൂടെ റെയിൽവേക്ക് റെക്കോർഡ് വരുമാനം: ഒരു വർഷം നേടിയത് 6,814 കോടി രൂപ

National
  •  5 days ago
No Image

തൃശൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

uae
  •  5 days ago
No Image

വിയ്യൂർ ജയിലിൽ 'നിർണായക' ദൃശ്യങ്ങൾ അപ്രത്യക്ഷം; അന്വേഷണത്തിന് ഉത്തരവിട്ട് എൻഐഎ കോടതി

Kerala
  •  5 days ago
No Image

കൂലിപ്പണിക്കാരനെന്ന് വിളിച്ചപ്പോള്‍ ആത്മാഭിമാനം കൂടി, വിള്ളല്‍ പരിശോധിച്ചത് നേരിട്ട് ബോധ്യപ്പെടാന്‍: വിശദീകരണവുമായി മന്ത്രി രാജന്‍

Kerala
  •  5 days ago
No Image

ലോണ്‍ ആപ്പുകള്‍ മരണക്കെണിയാകുന്നു: കേരളത്തില്‍ 3 വര്‍ഷത്തിനിടെ 15,000 പരാതികള്‍; നിങ്ങള്‍ സുരക്ഷിതരാണോ?

Kerala
  •  5 days ago
No Image

എതിര്‍പ്പും ഭീഷണിയുമായി ബജ്‌റംഗ് ദള്‍; ഒടുവില്‍ ജീവനക്കാര്‍ക്ക് 'പുതിയ വസ്ത്രധാരണ നയം' പുറത്തിറക്കി ലെന്‍സ്‌കാര്‍ട്ട് ഒപ്പം ക്ഷമാപണവും

National
  •  5 days ago
No Image

കടല്‍ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാന്‍ ഫിഷറീസ് വകുപ്പിന് സംവിധാനങ്ങളില്ല; ആറ് കോടിയുടെ 'കാരുണ്യ' മറൈന്‍ ആംബുലന്‍സ് നോക്കുകുത്തി

Kerala
  •  5 days ago
No Image

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 15 മരണം, നിരവധി പേർക്ക് പരുക്ക്

National
  •  5 days ago