കല്യാണത്തിരക്കിനിടെ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ
വാടാനപ്പള്ളി: വിവാഹ ആഘോഷത്തിനിടെ വധുവിന്റെ വീട്ടുകാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ വീട്ടമ്മ സാഹസികമായി പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12.30-ഓടെ ചേറ്റുവയിലെ കല്യാണ മണ്ഡപത്തിലായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശിനിയെന്ന് സംശയിക്കുന്ന യുവതിയെയാണ് വാടാനപ്പള്ളി പൊലിസ് കസ്റ്റഡിയിലെടുത്തത്.
നടുവിൽക്കര സ്വദേശികളുടെ വിവാഹച്ചടങ്ങിനിടെയാണ് മോഷണശ്രമം നടന്നത്. തിരക്കിനിടയിലൂടെ പിന്നിലെത്തിയ യുവതി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. മാലയിൽ പിടുത്തം വീണതോടെ വീട്ടമ്മയുടെ കഴുത്ത് വലിഞ്ഞ് മുറുകാൻ തുടങ്ങി. ഉടനടി തിരിഞ്ഞുനിന്ന് യുവതിയെ കൈയോടെ പിടികൂടുകയായിരുന്നു. ഈ സമയം മാല മോഷ്ടാവിന്റെ കൈക്കുള്ളിലായിരുന്നു.
പിടിയിലായ യുവതിക്കൊപ്പം മറ്റൊരു സ്ത്രീ കൂടി ഉണ്ടായിരുന്നുവെങ്കിലും ബഹളത്തിനിടയിൽ ഇവർ ഓടി രക്ഷപ്പെട്ടു. പ്രതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും വിവരങ്ങളൊന്നും വെളിപ്പെടുത്താൻ തയ്യാറായിട്ടില്ലെന്ന് വാടാനപ്പള്ളി പൊലിസ് അറിയിച്ചു.
പ്രശസ്തമായ ചേറ്റുവ ചന്ദനക്കുടം നേർച്ചയുടെ മറവിൽ മോഷണം നടത്താൻ എത്തിയ സംഘത്തിലെ അംഗമാണോ ഇവരെന്നും പൊലിസ് സംശയിക്കുന്നുണ്ട്. നേർച്ച പ്രമാണിച്ച് മേഖലയിൽ എത്തുന്ന വൻ ജനത്തിരക്ക് മുതലെടുക്കാൻ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള മോഷണ സംഘങ്ങൾ എത്താറുള്ളത് പതിവാണ്. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കി.
During a crowded wedding ceremony at a hall in Chettuva, a woman suspected to be from Tamil Nadu was caught red-handed while attempting to snatch a gold chain. The incident occurred around 12:30 PM on Sunday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."