HOME
DETAILS

ലോണ്‍ ആപ്പ് ഭീഷണി; കാണാതായ വിഷ്ണുവിന്റെ കണ്ടെത്തി, കണ്ടെത്തിയത് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

  
Web Desk
April 20, 2026 | 6:47 AM

loan-app-threat-missing-vishnu-found-payyannur-railway-station

ആയഞ്ചേരി: ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിക്ക് പിന്നാലെ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ പൊലിസ് കണ്ടെത്തി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. 

ഏപ്രില്‍ 13 നാണ് വിഷ്ണുവിനെ കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിഷ്ണുവിനെ കാണാതാവുകയായിരുന്നു. പിന്നാലെ ലോണ്‍ ആപ്പ് ഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകള്‍ സഹിതം കുടുംബം സൈബര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.

വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരുന്നത്.  10,000 രൂപയാണ് ലോണ്‍ ആപ്പിലൂടെ വായ്പയായി എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു.കാണാതാകുന്നതിന് മുന്‍പ് വന്ന ഫോണ്‍ കോള്‍ വിഷ്ണുവിനെ ഏറെ അസ്വസ്ഥനാക്കിയതായും പറയുന്നു. 

വീട്ടില്‍ നിന്ന് പുറപ്പെടുന്നതിനുമുമ്പ് സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ തന്റെ അവസ്ഥയെക്കുറിച്ച് വിഷ്ണു വിശദീകരിച്ചിരുന്നു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ തന്റെ ഫോട്ടോകള്‍ പലര്‍ക്കും അയച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഏറെ ഭയപ്പെട്ടിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു.

ഇതിന്റെ ആഘാതം കാരണമാണ് ജോലിക്ക് പോകാന്‍ കഴിയാത്തതെന്നും, മടി കാരണമെന്നല്ലെന്നും വിഷ്ണു വ്യക്തമാക്കുന്നു. അമ്മ ആശങ്കപ്പെടേണ്ടതില്ലന്നും താന്‍ ഇപ്പോള്‍ സുഖത്തിലല്ലെന്നും, കാര്യങ്ങള്‍ ശരിയായി വന്നാല്‍ വീട്ടിലേക്ക് മടങ്ങിവരുമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

 

A person reported missing amid alleged threats from loan apps has been found at Payyannur Railway Station. The individual, identified as Vishnu, was traced safely by authorities after a search effort. The case has brought attention to the growing issue of harassment linked to digital loan applications, with police expected to investigate the matter further and take necessary action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  7 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  7 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  7 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  7 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  7 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  7 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  7 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  7 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  7 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  7 days ago