HOME
DETAILS

സഊദിയില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയും ഇടിമിന്നലും; ജാഗ്രതാ നിര്‍ദേശവുമായി സിവില്‍ ഡിഫന്‍സ്

  
Web Desk
April 20, 2026 | 5:35 AM

thunderstorms sweep Kingdom through Friday

റിയാദ്: സഊദി അറേബ്യയില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (ചഇങ) റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് സിവില്‍ ഡിഫന്‍സ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

മക്ക, റിയാദ്, മദീന, ഖസീം, ഹായില്‍, തബൂക്ക്, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ്, അല്‍ ബാഹ, അസീര്‍, ജീസാന്‍, നജ്‌റാന്‍ തുടങ്ങി സഊദിയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും മിതമായത് മുതല്‍ ശക്തമായ മഴ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴ വീഴ്ച, കാഴ്ചാപരിമിതി ഗണ്യമായി കുറയ്ക്കുന്ന പൊടിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

മോശം കാലാവസ്ഥയെ തുടര്‍ന്ന് തിങ്കളാഴ്ച ഹഫര്‍ അല്‍ ബാതിന്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും ഖഫ്ജി, അല്‍ നൈരിയ ഗവര്‍ണറേറ്റുകളിലും നേരിട്ടുള്ള ക്ലാസുകള്‍ ഒഴിവാക്കി ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരാനും, വെള്ളക്കെട്ടുകളിലും മഴവെള്ളം ഒഴുകിപ്പോകുന്ന പ്രദേശങ്ങളിലും ഇറങ്ങുകയോ നീന്തുകയോ ചെയ്യരുതെന്നും സിവില്‍ ഡിഫന്‍സ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ക്കായി മാധ്യമങ്ങളും സമൂഹ മാധ്യമ അക്കൗണ്ടുകളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച മദീനയില്‍ ശക്തമായ മഴയും കാറ്റും ആലിപ്പഴ വീഴ്ചയും മുന്നില്‍ കണ്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളം അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

Summary: Saudi Arabia’s General Directorate of Civil Defense has called on residents to remain vigilant and avoid flood-prone areas as thunderstorms are forecast to continue affecting much of the Kingdom through Friday. Authorities warned that moderate to heavy rainfall is expected across multiple regions, including Makkah, Riyadh, Madinah, Qassim, Hail, Tabuk, the Eastern Region, Northern Borders, Al-Jouf, Al-Baha, Asir, Jazan, and Najran.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Kerala
  •  2 days ago
No Image

നീറ്റ് യുജി 2026 പുനഃപരീക്ഷ; താല്‍ക്കാലിക വിലക്കിനെതിരേ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയില്‍

National
  •  2 days ago
No Image

'ഐ ലവ് യു മമ്മി-പാപ്പ' നീറ്റിൽ വീണ്ടും ആത്മഹത്യ, മരിച്ചത് 12ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനി 

National
  •  2 days ago
No Image

നിയമസഭയിലെ 'മാഷും കുട്ട്യോളും'- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും 'റോണി സാറി'ന്റെ ക്ലാസ്സിൽ...

Kerala
  •  2 days ago
No Image

പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Kerala
  •  2 days ago
No Image

'50 കോടി രൂപ, സ്വകാര്യ ജെറ്റുകള്‍' എം.പിമാര്‍ക്ക് കളംമാറാന്‍ വന്‍വാഗ്ദാനങ്ങളെന്ന് സഞ്ജയ് റാവത്ത്; മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും കൂറുമാറ്റ വിവാദം

National
  •  2 days ago
No Image

ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മുന്‍ ബി.ജെ.പി നേതാവ് പിടിയില്‍

Kerala
  •  2 days ago
No Image

കായിക സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് അവതാളത്തിൽ; മേളകളുടെ നടത്തിപ്പിനെയും ബാധിക്കും

Kerala
  •  2 days ago
No Image

'ഹിന്ദുക്കളെ ഒതുക്കുന്നു, ഭരണത്തില്‍ വര്‍ഗീയമായി പ്രവര്‍ത്തിക്കുന്നു, മുസ്‌ലിം ലീഗ് മതേതര കുപ്പായമിട്ട ലക്ഷണമൊത്ത വര്‍ഗീയ സംഘടന' വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  2 days ago
No Image

ജോറാവാതെ ജോർദാൻ: ലോകകപ്പിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി ഒാസ്ട്രിയ

Football
  •  2 days ago