ബഹ്‌റൈനില്‍ അന്തരിച്ച സജീവന്‍ ചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ വെച്ച് അന്തരിച്ച തൃശൂര്‍ ചൂണ്ടല്‍ തൂവാനൂര്‍ സ്വദേശി ചാലിയത്ത് സജീവന്‍ ചന്ദ്രന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് (തിങ്കള്‍) നാട്ടിലേക്ക് കൊണ്ടുപോകും. ബഹ്‌റൈന്‍ ഐ.വൈ.സി.സി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു ഇദ്ദേഹം. ഇന്ന് വൈകുന്നേരമുള്ള എയര്‍ അറേബ്യ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം നാളെ പുലര്‍ച്ചെയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്ന് ഐ.വൈ.സി.സി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഐ.വൈ.സി.സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയത്.
English Summary: The mortal remains of Sajeevan Chandran Chaliyil, a native of Choondal, Thuvanur in Thrissur ditsrict, who passed away in Bahrain due to a heart attack, will be reptariated to Kerala on Monday, April 20. He was serving as an executive member of the Bahrain IYCC.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."