HOME
DETAILS

കൂലിപ്പണിക്കാരനെന്ന് വിളിച്ചപ്പോള്‍ ആത്മാഭിമാനം കൂടി, വിള്ളല്‍ പരിശോധിച്ചത് നേരിട്ട് ബോധ്യപ്പെടാന്‍: വിശദീകരണവുമായി മന്ത്രി രാജന്‍

  
April 20, 2026 | 7:56 AM

minister-rajan-response-worker-remark-house-crack-inspection-clarification

തിരുവനന്തപുരം:  വയനാട് ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളലുണ്ടോയെന്ന് പരിശോധിച്ചതില്‍ വിശദീകരണവുമായി റവന്യൂമന്ത്രി കെ. രാജന്‍. വീടുകളില്‍ വിള്ളല്‍ വീണ വിഷയത്തില്‍ നേരറിവില്ലാതെ പ്രതികരിക്കരുതെന്ന് കരുതിയാണ് വയനാട്ടില്‍ പോയതെന്ന് അദ്ദേഹം പറഞ്ഞു. താപനിലയിലുണ്ടാകുന്ന വ്യത്യാസം മൂലം നിര്‍മാണവേളയിലുണ്ടാകുന്ന ഷ്രിങ്കേജാണ് അവിടെയുണ്ടായതെന്നും അത് സ്ട്രക്ചറല്‍ ക്രാക്കല്ലെന്നും അദ്ദേഹം പറഞ്ഞു. 

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വാട്ടര്‍ പോണ്ടിംഗ് ടെസ്റ്റ് നടത്താന്‍ നേരത്തെ തീരുമാനിച്ചതാണ്. രണ്ട് വീടുകളില്‍ വെള്ളം കിനിയുന്നത് കണ്ടെത്തി. എഞ്ചിനീയര്‍മാര്‍ തന്നെയാണ് ആ ഭാഗം മാര്‍ക്ക് ചെയ്തത്. ഈ ഘട്ടത്തിലാണ് വീടിനുള്ളിലേക്ക് പോയത്. അവിടെ വീടിനുള്ളില് പെന്‍സിലുകൊണ്ട് അടയാളപ്പെടുത്തിയതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ പെന്‍സില്‍കൊണ്ട് അടയാളപ്പെടുത്തിയതാണോയെന്ന് ഉറപ്പുവരുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. 

കൂലിപ്പണിക്കാരനെന്ന ഉപമയില്‍ സന്തോഷം മാത്രം. അതില്‍ ആത്മാഭിമാനം കൂടുന്നു. മുതലാളി രാജന്‍ എന്ന് വിളിച്ചില്ലല്ലോയെന്നും മന്ത്രി പറഞ്ഞു.

താഴെനിന്ന് മേലോട്ട് നോക്കി വിള്ളല്‍ അല്ല എന്ന് പറയുന്നതല്ല എന്റെ രീതി. ചെറിയ ആശങ്ക പോലും നിലനില്‍ക്കാന്‍ പാടില്ലെന്ന് തനിക്കുണ്ടായിരുന്നു. താന്‍ മേശപ്പുറത്ത് കയറിയത് തെറ്റാണെന്ന് പറയുന്നവരോട്, എന്റെ നാടിന്റെ അഭിമാനം കാക്കാന്‍ ഇതിനേക്കാള്‍ പൊക്കത്തിലും കയറുമെന്നും മന്ത്രി പറഞ്ഞു. 

ദന്തഗോപുരത്തില്‍ ഇരുന്നല്ല ഇതുവരെ ഒന്നും ചെയ്തത്. വീട്ടുടമ നൗഫലിനെ സൈബര്‍ ഇടത്തില്‍ ആക്രമിക്കരുത്. ദുരന്തബാധിതന്റെ വാക്കുകള്‍ അങ്ങനെ ആകാമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

 

Kerala Minister K. Rajan has issued a clarification regarding his recent remarks, stating that being called a “labourer” only strengthened his self-respect. He explained that his direct inspection of the house crack was to personally understand the issue rather than rely solely on reports.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെന്തുരുകി കേരളം; വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  33 minutes ago
No Image

എവിടെ ആ പഴയ ഹാർദിക്?'; പാണ്ഡ്യക്കെതിരെ ആകാശ് ചോപ്ര, നായകസ്ഥാനം മാറ്റാൻ മനോജ് തിവാരി

Cricket
  •  40 minutes ago
No Image

കാലടിയില്‍ കോളജ് വിദ്യാര്‍ഥിനി പുഴയില്‍ മരിച്ച നിലയില്‍

Kerala
  •  43 minutes ago
No Image

യുഎസുമായി ഇനി ചർച്ചയ്ക്കില്ല': ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കും; നിലപാട് കടുപ്പിച്ച് ഇറാൻ

International
  •  an hour ago
No Image

വിഷു ആഘോഷിക്കാൻ എത്തിയ നവവധു വീട്ടിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

Kerala
  •  an hour ago
No Image

കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന പരാതിയുമായി യു.ഡി.എഫ്; പ്രതിഷേധം, തള്ളി റിട്ടേണിങ് ഓഫിസര്‍

Kerala
  •  2 hours ago
No Image

ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത; സുനാമി മുന്നറിയിപ്പ് 

International
  •  2 hours ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ ബോംബ് വര്‍ഷം

Kerala
  •  2 hours ago
No Image

പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു; പുതിയ പാർട്ടി പ്രഖ്യാപനം മെയ് 15-നകം

Kerala
  •  2 hours ago
No Image

കല്യാണത്തിരക്കിനിടെ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

Kerala
  •  3 hours ago