HOME
DETAILS

എതിര്‍പ്പും ഭീഷണിയുമായി ബജ്‌റംഗ് ദള്‍; ഒടുവില്‍ ജീവനക്കാര്‍ക്ക് 'പുതിയ വസ്ത്രധാരണ നയം' പുറത്തിറക്കി ലെന്‍സ്‌കാര്‍ട്ട് ഒപ്പം ക്ഷമാപണവും

  
Web Desk
April 20, 2026 | 7:53 AM

lenskart introduces new dress code after backlash over religious symbols policy

ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് 'പുതിയ വസ്ത്രധാരണ നയം' പുറത്തിറക്കി ലെന്‍സ്‌കാര്‍ട്ട്. ജീവനക്കാരുടെ വസ്ത്രധാരണ നിയമങ്ങളെചൊല്ലി വലിയ വിവാദവും പ്രതിഷേധവും ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. ലെന്‍സ്‌കാര്‍ട്ട് സ്റ്റോറുകളില്‍ ജീവനക്കാര്‍ തിലകവും ബിന്ദിയും ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള സ്‌റ്റൈല്‍ ഗൈഡ് ആണ് വിവാദത്തിനിടയാക്കിയത്.

ലെന്‍സ്‌കാര്‍ട്ട് ജീവനക്കാര്‍ക്ക് ചില മതചിഹ്നങ്ങള്‍ അനുവദിക്കുകയും മറ്റുള്ളവ നിരോധിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചു.കമ്പനിയുടെ സ്‌റ്റൈല്‍ ഡൈഗില്‍നിന്നുള്ളതാണെന്ന അവകാശവാദത്തോടെയാണ് സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുരുന്നത്. പിന്നാലെ കമ്പനിക്കെതിരെ ഭീഷണി മുഴത്തി ബജ്‌റംഗ് ദള്‍ പ്രവര്‍തതകര്‍ രംഗത്തെത്തി. ഔട്ട്‌ലെറ്റുകള്‍ കയറിയിറങ്ങി അവിടുത്തെ ജീവനക്കാര്‍ക്ക് തിലകം തൊടീക്കുകയും കയ്യില്‍ ചരടണിയിക്കുകയും ചെയ്തു. ഇന്ത്യയുടെ സംസ്‌ക്കാരമാണിതെന്നും ലെന്‍സ്‌കാര്‍ട്ട് സ്റ്റൈല്‍ ഗൈഡ് പിന്‍വലിച്ച് മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിനായി രണ്ട് ദിവസത്തെ സമയവും അനുവദിച്ചു. ഇല്ലെങ്കില്‍ രാജ്യത്തുടനീളമുള്ള ഔട്ട്‌ലെറ്റുകള്‍ പൂട്ടിക്കുമെന്ന ഭീഷണിയും അവര്‍ മുഴക്കി. 'ബോയ്‌ക്കോട്ട് ലെന്‍സ്‌കാര്‍ട്ട്' ക്യാംപയിനും വ്യാപകമായി. പിന്നാലെയാണ് ക്ഷമാപണവുമായി ലെന്‍സ്‌കാര്‍ട്ട് രംഗത്തെത്തിയത്. കമ്പനി സ്ഥാപകന്‍ പിയൂഷ് ബന്‍സാല്‍ തന്നെ ക്ഷമാപണം നടത്തുകയായിരുന്നു. 

ഉപഭോക്താക്കളുടെയും സമൂഹത്തിന്റെയും ആശങ്കകള്‍ പരിഹരിക്കുന്നതിനായി തങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരസ്യവും സുതാര്യവുമാക്കുകയാണെന്ന് കമ്പനി എക്‌സില്‍ കുറിച്ചു.

 

പുതിയ സ്‌റ്റൈല്‍ ഗൈഡില്‍ എല്ലാ മതചിഹ്നങ്ങള്‍ക്കും തുല്യ പരിഗണന നല്‍കുന്നതായി കമ്പനി അറിയിക്കുന്നു. രാജ്യത്തിന്റെ വൈവിധ്യം അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നതായി ലെന്‍സ്‌കാര്‍ട്ട് എക്‌സിലെ ഔദ്യോഗിക പേജില്‍ കുറിച്ചു. 2400ലധികം സ്റ്റോറുകളുള്ള തങ്ങളുടെ ശൃംഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ വിശ്വാസങ്ങളും സ്വത്വവും ഉപേക്ഷിക്കേണ്ടി വരില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

കമ്പനി നല്‍കുന്ന ടി-ഷര്‍ട്ടും പ്ലെയിന്‍ ഡാര്‍ക്ക് ബ്ലൂ ജീന്‍സും ക്ലോസ്ഡ് ഷൂസുമായിരിക്കും ഔദ്യോഗിക വസ്ത്രം. വ്യക്തിശുചിത്വത്തിനും നീറ്റ് ഗ്രൂമിങ്ങിനും പ്രാധാന്യം നല്‍കുന്നതിനെ ഓര്‍മിപ്പിക്കുന്നതോടൊപ്പം വിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും കമ്പനി ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കുന്നു. വസ്ത്രധാരണത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ ഏതെങ്കിലും സാഹചര്യത്തില്‍ വിവേചനം നേരിട്ടാല്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാമെന്നും കമ്പനി ജീവനക്കാര്‍ക്കാരോട് പറയുന്നുണ്ട്. 

lenskart updates its employee dress code following controversy over restrictions on religious symbols, assuring equal respect for all beliefs and cultural diversity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസുമായി ഇനി ചർച്ചയ്ക്കില്ല': ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കും; നിലപാട് കടുപ്പിച്ച് ഇറാൻ

International
  •  an hour ago
No Image

വിഷു ആഘോഷിക്കാൻ എത്തിയ നവവധു വീട്ടിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

Kerala
  •  an hour ago
No Image

കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന പരാതിയുമായി യു.ഡി.എഫ്; പ്രതിഷേധം, തള്ളി റിട്ടേണിങ് ഓഫിസര്‍

Kerala
  •  2 hours ago
No Image

ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത; സുനാമി മുന്നറിയിപ്പ് 

International
  •  2 hours ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ ബോംബ് വര്‍ഷം

Kerala
  •  2 hours ago
No Image

പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു; പുതിയ പാർട്ടി പ്രഖ്യാപനം മെയ് 15-നകം

Kerala
  •  2 hours ago
No Image

കല്യാണത്തിരക്കിനിടെ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

Kerala
  •  3 hours ago
No Image

ആക്രി വിൽപനയിലൂടെ റെയിൽവേക്ക് റെക്കോർഡ് വരുമാനം: ഒരു വർഷം നേടിയത് 6,814 കോടി രൂപ

National
  •  3 hours ago
No Image

തൃശൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

uae
  •  3 hours ago
No Image

വിയ്യൂർ ജയിലിൽ 'നിർണായക' ദൃശ്യങ്ങൾ അപ്രത്യക്ഷം; അന്വേഷണത്തിന് ഉത്തരവിട്ട് എൻഐഎ കോടതി

Kerala
  •  3 hours ago