HOME
DETAILS

ബഹ്‌റൈനിലെ മആമീറില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; എണ്ണശുദ്ധീകരണ ശാലയില്‍ തീപിടുത്തം

  
Web Desk
March 06, 2026 | 4:52 AM

Emergency services tackle Iran attack on Maameer

മനാമ: ബഹ്‌റൈനിലെ മആമീര്‍ വ്യവസായ മേഖലയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു. രാജ്യത്തെ പ്രധാന ഊര്‍ജ്ജ കേന്ദ്രങ്ങളിലൊന്നായ ബാപ്‌കോ എനര്‍ജീസ് (Bapco Energies) റിഫൈനറിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
കഴിഞ്ഞ രാത്രിയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് പ്ലാന്റില്‍ വന്‍ തീപിടുത്തമുണ്ടായെങ്കിലും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ കൃത്യസമയത്തെ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണമുണ്ടായെങ്കിലും റിഫൈനറിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നുണ്ട്.
ബഹ്‌റൈന്‍ സ്റ്റേറ്റ് ടെലിവിഷനാണ് മആമീറിലെ ആക്രമണ വാര്‍ത്ത പുറത്തുവിട്ടത്. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതോടെ മനാമ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സഊദി അറേബ്യ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലെ വ്യോമപ്രതിരോധ സംവിധാനങ്ങളും അതീവ ജാഗ്രതയിലാണ്. ജനങ്ങള്‍ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

Summary; A facility in the Ma'ameer area has been targeted, the Interior Ministry said. Authorities are taking the appropriate procedures at the scene.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചുവന്ന സാരി തുണച്ചു; 35 അടി താഴ്ചയിലെ മരണക്കിണറ്റില്‍ നിന്നും ലീലമ്മയ്ക്ക് പുനര്‍ജന്മം

Kerala
  •  7 hours ago
No Image

കുരുന്നുകള്‍ക്ക് ഇനി കഫ് സിറപ്പ് വേണ്ട; രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്ക് വരുന്നു

National
  •  8 hours ago
No Image

ബഹ്‌റൈനില്‍ വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ കനത്ത കാറ്റും മഴയും; സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തില്‍ ഇടിയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Bahrain Rain Alert

Weather
  •  8 hours ago
No Image

ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം?; ധാരണയില്‍ എത്തിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, യു.എസ് സംഘം മടങ്ങുന്നു 

International
  •  8 hours ago
No Image

ഒമാനില്‍ കാണാതായ 15 കാരിയായ പ്രവാസി പെണ്‍കുട്ടിയെ കണ്ടെത്തി

oman
  •  8 hours ago
No Image

ബിഹാറില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കിനി വീട്ടിലും ക്ലിനിക്കിലും പരിശോധനയില്ല:  പ്രൈവറ്റ് പ്രാക്ടീസിന് പൂട്ടുവീണു

National
  •  8 hours ago
No Image

ആശ്വാസ മഴ; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് 

Kerala
  •  9 hours ago
No Image

കുറഞ്ഞ ഭൂരിപക്ഷം; ഉയർന്ന് ചങ്കിടിപ്പ്; കഴിഞ്ഞതവണ 1000ൽ താഴെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനത്തിൽ ഏറ്റക്കുറച്ചിൽ

Kerala
  •  9 hours ago
No Image

ജനാധിപത്യത്തിന്റെ ഉത്സവം; ഉറ്റുനോക്കി ലോകരാജ്യങ്ങൾ

Kerala
  •  9 hours ago
No Image

'കൊലക്കളത്തിലേക്ക് അയച്ചല്ലോ എന്റെ മകനെ'; അഞ്ചരക്കണ്ടിയില്‍ പിടഞ്ഞുവീണ നിതിന്‍രാജിന് നാടിന്റെ കണ്ണീര്‍ വിട

Kerala
  •  9 hours ago