മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗത്തില്‍ ആവശ്യത്തിന് റേഡിയോഗ്രാഫര്‍മാരില്ല
മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗത്തില്‍
ആവശ്യത്തിന് റേഡിയോഗ്രാഫര്‍മാരില്ല
നികത്താനുള്ളത് 16 ഒഴിവുകള്‍; നിലവില്‍ അഞ്ചുപേര്‍ മാത്രം
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി കാന്‍സര്‍ വിഭാഗത്തില്‍ റേഡിയോഗ്രാഫര്‍മാരില്ലാത്തതുമൂലം രോഗികള്‍ വലയുന്നു.നിലവില്‍ 16 റേഡിയോഗ്രാഫര്‍മാരുടെ ഒഴിവാണുള്ളത്. ഇത്തരത്തില്‍ ഇവരുടെ അഭാവം കാന്‍സര്‍ വിഭാഗത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും വേണ്ട നടപടി സ്വീകരിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് രോഗികള്‍ പറയുന്നു.
റേഡിയേഷന് മുന്നോടിയായി രോഗികളെ തയാറാക്കുകയും റേഡിയേഷന്‍ ചെയ്യുന്നതുമായ കോബാള്‍ട്ട്,റേഡിയേഷന്‍ സിമുലേറ്റര്‍,ശരീരത്തിന്റെ ഉള്‍ഭാഗങ്ങളില്‍ റേഡിയേഷന്‍ നടത്തുന്ന എച്ച്.ഡി.ആര്‍ ബ്രാക്കി തെറാപ്പി,മോള്‍ഡ് റൂം, ലീനിയര്‍ ആക്‌സിലേറ്റര്‍ തുടങ്ങി നിരവധി ചികിത്സ സംവിധാനങ്ങളുള്ള കാന്‍സര്‍ വിഭാഗത്തില്‍ നിലവില്‍ അഞ്ച് റേഡിയോഗ്രാഫര്‍മാരുടെ സേവനം മാത്രമാണു ലഭിക്കുന്നത്.റേഡിയോളജി വിഭാഗത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അറ്റൊമിക്ക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ കണക്കനുസരിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ 22 റേഡിയോഗ്രാഫര്‍മാര്‍ വേണ്ടിടത്താണ് അഞ്ച് പേരുടെ സേവനത്തില്‍ ഈ വിഭാഗം മുന്നോട്ട് പോകുന്നത്.
കോട്ടയം,ഇടുക്കി,പത്തനംതിട്ട,ആലപ്പുഴ,എറണാകുളം തുടങ്ങിയ ജില്ലകളില്‍ നിന്നും ആയിരക്കണക്കിനു രോഗികളാണ് കാന്‍സര്‍ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.എന്നാല്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയും റേഡിയോഗ്രാഫര്‍മാരുടെ അഭാവം നേരിടുകയും ചെയ്യുന്നതിനാല്‍ രോഗികള്‍ക്ക് യഥാസമയം റേഡിയേഷന്‍ ലഭിക്കാതിരുക്കുന്നതിനും രോഗം മൂര്‍ച്ഛിച്ച് നിലവഷളാകുന്നതിനുംഇടയാക്കിരിക്കുകയാണ്. റേഡിയേഷന്‍ അത്യാവശ്യം വേണ്ടുന്ന രോഗിക്കു പോലും റേഡിയേഷന്‍ തിയതി നല്‍കി വിടാന്‍ അധികൃതര്‍നിര്‍ബന്ധിതരായിരിക്കുന്ന സാഹചര്യമാണുള്ളത്.
ദൂരെ സ്ഥലങ്ങളില്‍ നിന്നും ഗുരുതരാവസ്ഥയിലെത്തിരിക്കുന്ന രോഗികള്‍ റേഡിയേഷന്‍ തിയതി കാത്ത് ആശുപത്രിക്ക് പുറത്ത് മുറി വാടയ്‌ക്കെടുത്തു താമസിക്കേണ്ട അവസ്ഥയാണുള്ളത്. ഇതു രോഗികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടത്തിന്കാരണമായിരിക്കുകയാണ്.ചികിത്സയുടെ ഭാഗമായി വരുന്ന മരുന്നിനും ഒരു കുത്തിവയ്പിനുമൊക്കെ 2000രൂപ മുതല്‍5000രൂപയുടെവരെ മരുന്ന് വേണമെന്നിരിക്കെയാണ് റേഡിയേഷന്‍ കാത്ത് മുറി വാടയ്‌ക്കെടുത്തു താമസിക്കേണ്ടി വരുന്നത്.
നിലവില്‍കോബാള്‍ട്ട്,ലീനിയര്‍ ആക്‌സിലേറ്റര്‍,എച്ച്.ഡി.ആര്‍ ബ്രാക്കി തെറാപ്പി എന്നി റേഡിയേഷന്‍ വിഭാഗങ്ങളിലായി ഒരു ദിവസം 100ന് അടുത്ത് രോഗികളെമാത്രമാണ് റേഡിയേഷന്‍ ചെയ്യുന്നത്.എന്നാല്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്.കുടുതല്‍റേഡിയോഗ്രാഫര്‍മാരെ നിയമിക്കുന്ന മുറയ്ക്ക് കുടുതല്‍ രോഗികള്‍ക്ക് റേഡിയേഷന്‍ നല്‍കുന്നതിന് സാധിക്കും.
എ.ജി ഓഫിസില്‍ നിന്നും ഓഡിറ്റിനെത്തിയ സംഘം കോടികളുടെ വിലപിടിപ്പുള്ള ചികില്‍സ സംവിധാനം കാന്‍സര്‍ വിഭാഗത്തില്‍ ഉണ്ടെങ്കിലും ജീവനക്കാരുടെ അഭാവംവളരെ വലുതാണെന്നും ഇക്കാരണത്താല്‍ രോഗികള്‍ക്ക് ഇതുകൊണ്ടുള്ളപ്രയോജനം ലഭിക്കാതിരിക്കുന്ന സാഹര്യമുണ്ടെന്നും രേഖപ്പെടുത്തിരുന്നു.
ആറ് ഡോറിയോഗ്രാഫര്‍മാര്‍ ഇവിടെയുണ്ടായിരുന്നതാണ്. എന്നാല്‍അടുത്തിടെ ഇവരില്‍ ഒരാളെ കൊല്ലം പാരിപ്പള്ളിയിലെ പുതിയ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരിക്കുകയാണ്. ഇതോടെയാണ് റേഡിയോഗ്രാഫര്‍മാരുടെ എണ്ണം അഞ്ചായി ചുരുങ്ങിയത്. നിലവിലുള്ള റോഡിയോഗ്രാഫര്‍മാര്‍ക്ക് അമിത ജോലി ചെയ്യേണ്ടി വരികയും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പോലും അവധിയെടുക്കാനും സാധിക്കുന്നില്ല.
നിവലവില്‍താല്‍കാലികമായി ആശുപത്രി വികസന സമിതി മുഖേന നാലുറേഡിയോഗ്രാഫര്‍മാരെ നിയമിച്ചിട്ടുണ്ട്.എന്നാല്‍ താല്‍കാലികമായതിനാല്‍ഇവരില്‍ പലരും കുടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ തയാറായിരിക്കുകയാണ്.2010ല്‍ അറ്റൊമിക്ക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് റോഡിയോഗ്രാഫര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കിയത് താല്‍കാലിക നിയമനത്തേയുംബാധിച്ചിരിക്കുകയാണ്.
അറ്റൊമിക്ക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ ലൈസന്‍സുള്ളവരെ മാത്രമെ റേഡിയോളജി വിഭാഗത്തില്‍ നിയമിക്കാവുംഎന്നാണ് ബോര്‍ഡിന്റെ ഉത്തരവ്.ലൈസന്‍സുള്ള റേഡിയോഗ്രാഫര്‍മാരുടെഅഭാവം നേരിടുന്നത് താല്‍കാലിക നിയമനത്തേയും സാരമായിബാധിച്ചിരിക്കുകയാണ്.പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്താന്‍ വൈകുന്തോറും കാന്‍സര്‍ രോഗികള്‍ ദുരിതം അനുഭവിച്ച് മരണത്തോട് മല്ലടിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നുംആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."