HOME
DETAILS

നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന് ആരോപണം, പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സി.സി മുകുന്ദൻ എംഎൽഎയെ പുറത്താക്കി സിപിഐ

  
March 10, 2026 | 2:07 PM

cpi expelled cc mukundan mla from party

തൃശൂർ: നാട്ടിക എംഎൽഎ സി.സി മുകുന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ. സിപിഐ നേതൃത്വത്തിന് നേരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നുള്ള പുറത്താക്കൽ. ആരോപണത്തിന് പിന്നാലെ സി.സി മുകുന്ദൻ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സിപിഐ അംഗത്വം രാജിവച്ചതായും വേണമെങ്കിൽ എംഎൽഎ സ്ഥാനവും രാജിവെക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നാട്ടികയിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് സിപിഐ ഇതു പേയ്മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം മുകുന്ദൻ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഫോണിൽ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി ആകും മണ്ഡലത്തിൽ ജനവിധി തേടുക.

ഗീതാ ഗോപിയെയാണ് നാട്ടികയിൽ ഇടതുപക്ഷ സ്ഥാനാർഥിയായി സിപിഐ തീരുമാനിച്ചിട്ടുള്ളത്. ഒരു തവണ മാത്രം എംഎൽഎ ആയ മുകുന്ദനെ തഴഞ്ഞാണ് ഗീത ഗോപിക്ക് സിപിഐ സംസ്ഥാന നേതൃത്വം അവസരം നൽകിയത്. എന്നാൽ നാട്ടിക, ചേർപ്പ് കമ്മിറ്റികൾ മുകുന്ദനെതിരെ എതിർപ്പ് ഉന്നയിക്കുകയും തൃശൂർ ജില്ലാഘടകം അതിനോടു യോജിക്കുകയും ചെയ്തതാണ് സീറ്റ് നഷ്ടമാകാൻ കാരണമെന്നാണ് വിശദീകരണം. സി.സി മുകുന്ദൻ പ്രാദേശിക നേതൃത്വവുമായി അകൽച്ചയിലാണെന്നും കമ്മിറ്റികളിൽ പങ്കെടുക്കാറില്ലെന്നും പരാതി ഉയർന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  6 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  6 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  6 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  6 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  6 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  6 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  6 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  6 days ago
No Image

ഇസ്‌റാഈലിലെ തന്ത്ര പ്രധാനമായ ഡ്രോൺ നിർമാണ കേന്ദ്രം നിലംപരിശാക്കി ഇറാൻ; പുനർനിർമിക്കാൻ ഒന്നും ബാക്കിയില്ലെന്ന് കമ്പനി

International
  •  6 days ago
No Image

ട്രംപിനെതിരെ ഐക്യരാഷ്ട്രസഭയിൽ പരാതിയുമായി ഇറാൻ; ഹോർമുസ് കടലിടുക്കിനെ രാഷ്ട്രീയ ആയുധമാക്കുന്നതായും റിപ്പോർട്ട്

International
  •  6 days ago