അങ്കംവെട്ടി-പാറക്കടവ് റോഡ് പണി ആരംഭിക്കണമെന്ന്
തൊടുപുഴ: 15 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന എറണാകുളം-തേക്കടി സംസ്ഥാനപാതയുടെ ഭാഗമായ അങ്കംവെട്ടി മുതല്‍ പാറക്കടവ് വരെയുള്ള റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാതയടെ ശേഷിക്കുന്ന ഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും ഈ ഭാഗത്തെ നിര്‍മാണം ഇഴയുകയാണ്.
ഈ റോഡ് സംസ്ഥാനപാതയായി 1996 ല്‍ അധികാരമേറ്റ നായനാര്‍ സര്‍ക്കാരാണു പ്രഖ്യാപിച്ചത്. കടലാസ് ജോലികളും ആരംഭിച്ചു. തൊടുപുഴ മുതല്‍ അങ്കംവട്ടി വരെയുള്ള ആദ്യ റീച്ചിന്റെ നിര്‍മാണജോലികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. 2006ല്‍ പാറക്കടവ് മുതല്‍ പണ്ടപ്പിള്ളി വരെയുള്ള മൂന്നാം റീച്ചിന്റെ ജോലികള്‍ ആരംഭിച്ചു. പാലവും പൂര്‍ത്തീകരിച്ചു. റോഡിന്റെ കൂടുതല്‍ ഭാഗത്തെ നിര്‍മാണവും പൂര്ത്തീകരച്ചെങ്കിലും അങ്കംവെട്ടി മുതല്‍ പാറക്കടവ് വരെയുള്ള ഭാഗത്തെ ജോലികള്‍ നടക്കാത്തതുകൊണ്ട് വര്‍ഷങ്ങളായി റോഡിന്റെ പ്രയോജനം യാത്രക്കാര്‍ക്ക് ലഭിക്കാതെ പോവുകയാണ്.
രണ്ടാം റീച്ചിന്റെ നിര്‍മാണജോലികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് സിപിഎം ചിറ്റൂര്‍ ലോക്കല്‍ കമ്മിറ്റിയും മണക്കാട് പഞ്ചായത്തും നിവേദനം നല്കി. അനുഭാവപൂര്‍വമായ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചതായി സി.പി.എം ചിറ്റൂര്‍ ലോക്കല്‍ സെക്രട്ടറി എം.ജി സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."