ഓണം സമത്വത്തിന്റെ മഹനീയത വിളംബരം ചെയ്യുന്ന ഉത്സവം: മന്ത്രി കടന്നപ്പള്ളി
ചെറുതോണി: ഓണാഘോഷം സമത്വത്തിന്റെ മഹനീയത വിളംബരം ചെയ്യുന്ന ആഘോഷമാണെന്ന് സംസ്ഥാന തുറമുഖ മ്യൂസിയം വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ചെറുതോണിയില്‍ ഓണം ടൂറിസം വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സത്യവും നീതിയും സൗഭാഗ്യങ്ങളും നിലനിന്നിരുന്ന ഒരു കാലഘട്ടത്തെ വീണ്ടെടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ഓണക്കാലത്ത് വിലക്കയറ്റമില്ലാത്ത ഓണവിപണി സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഇടുക്കിയുടെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്ത് വളരെ സ്വാധീനം ചെലുത്തുന്ന ടൂറിസം മേഖലയുടെ കരുത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസമ്മ സാജന്‍, വിഷ്ണു ചന്ദ്രന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടിന്റു സുഭാഷ്, ജോര്‍ജ് വി.എ വട്ടപ്പാറയില്‍, മോളി ഗീവര്‍ഗീസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എ സുരേഷ്, അമ്മിണി ജോസ്, സെലിന്‍ വി.എം, അമല്‍ എസ്. ജോസ്, പ്രഭ തങ്കച്ചന്‍, പി.വി വര്‍ഗീസ്, പി.ഡി ജോസഫ്, സിജി ചാക്കോ, ഷാജി നെല്ലിപ്പറമ്പില്‍, അനില്‍ കൂവപ്ലാക്കല്‍, ഡി.റ്റി.പി.സി സെക്രട്ടറി കെ.വി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."