HOME
DETAILS

വയനാട് തുരങ്കപാത: സുപ്രിം കോടതിയിൽ തടസ്സഹരജി നൽകി സംസ്ഥാന സർക്കാർ

  
Web Desk
March 13, 2026 | 8:30 AM

wayanad tunnel project kerala govt moves supreme court with caveat petition

ന്യൂഡൽഹി: വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിൽ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി സ്റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ തടസ്സഹരജി (Caveat) ഫയൽ ചെയ്തു. പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 'വയനാട് പ്രകൃതി സംരക്ഷണ സമിതി' നൽകിയ ഹരജിയിലാണ് സർക്കാരിന്റെ ഈ നീക്കം.

തുരങ്കപാതയുടെ നിർമ്മാണ നടപടികൾ തടയരുതെന്നും പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെടും. കേന്ദ്രം നൽകിയ പരിസ്ഥിതി അനുമതി നിയമപരമാണെന്നും പാതയുടെ അത്യാവശ്യകത കോടതിയെ ബോധ്യപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ ആദ്യഘട്ട സ്ഫോടനത്തിന്റെ (First Blast) ഉദ്ഘാടനം നിർവഹിച്ചിരുന്നു. 2025 ഓഗസ്റ്റ് 31-ന് നിർമ്മാണോദ്ഘാടനം നടന്ന പദ്ധതിയുടെ പ്രാഥമിക ഘട്ടങ്ങളായ താൽക്കാലിക പാലം, തൊഴിലാളികളുടെ ക്യാമ്പ്, ക്രഷർ യൂണിറ്റ് തുടങ്ങിയവ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

തുരങ്കപാതയുടെ പ്രത്യേകതകൾ

താമരശ്ശേരി ചുരത്തിന് ബദലായി കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഈ സ്വപ്ന പദ്ധതി.

ദൂരം: 8.73 കിലോമീറ്റർ നീളമുള്ള നാലുവരി പാത.

ചെലവ്: കിഫ്ബി ഫണ്ടിൽ നിന്ന് 2134.5 കോടി രൂപ.

നിർമ്മാണം: കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (KRCL).

പദ്ധതി പൂർത്തിയാകുന്നതോടെ ആനക്കാംപൊയിലിൽ നിന്ന് വെറും 22 കിലോമീറ്റർ യാത്ര ചെയ്താൽ മേപ്പാടിയിലെത്താം. എല്ലാ കാലാവസ്ഥയിലും യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. നാല് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ പരിസ്ഥിതി സംഘടനകളുടെ എതിർപ്പും നിയമപോരാട്ടവും പദ്ധതിക്ക് മുന്നിൽ വെല്ലുവിളിയായി തുടരുകയാണ്.

 

The Kerala state government has filed a caveat petition in the Supreme Court regarding the Wayanad tunnel road project. This move aims to prevent the court from staying the environmental clearance granted by the Central Government without first hearing the state’s arguments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  9 hours ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  10 hours ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  10 hours ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  11 hours ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  11 hours ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  11 hours ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  11 hours ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  12 hours ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  12 hours ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  12 hours ago