HOME
DETAILS

ശബരിമല യുവതീപ്രവേശം: നിലപാടിൽ മാറ്റമില്ലെന്ന് സി.പി.എം; സുപ്രിം കോടതിയിൽ ഉചിതമായ നിലപാട് അറിയിക്കുമെന്ന് എം.വി ഗോവിന്ദൻ

  
Web Desk
March 13, 2026 | 10:13 AM

sabarimala womens entry no change in cpm stance says mv govindan

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സി.പി.എം നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുപ്രിം കോടതിയിൽ വിഷയം വരുമ്പോൾ സർക്കാർ ഉചിതമായ നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല കേസിലെ നിയമപരമായ വശങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളും. വിശ്വാസികളുടെ വികാരം എക്കാലത്തും സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാചകവാതക ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ, സ്കൂളുകൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷണം ഉറപ്പുവരുത്താൻ പാർട്ടി പ്രവർത്തകർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ശ്മശാനങ്ങളിലും ബദൽ സംവിധാനങ്ങൾ ഉറപ്പാക്കണം.

2018-ലെ വിധിക്ക് പിന്നാലെ നവോത്ഥാന സമിതിയും വനിതാ മതിലുമായി യുവതീപ്രവേശത്തിനൊപ്പം നിന്ന സർക്കാർ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ 'മലക്കം മറിയുന്നു' എന്ന വിമർശനങ്ങൾക്കിടെയാണ് ഗോവിന്ദന്റെ പ്രതികരണം.

അതിനിടെ, ശബരിമലയിലെ യുവതീപ്രവേശന വിധി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരായ ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷൻ സുപ്രിംകോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. ഇത് സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണെന്നും ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ വാദിച്ചു.

ശബരിമലയെ ഒരു പ്രത്യേക വിഭാഗമായി കാണാനാവില്ല. പൊതുതാൽപര്യ ഹരജികളിലൂടെ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യാൻ നിയമപരമായി സാധിക്കുമെന്നും അവർ കോടതിയിൽ വ്യക്തമാക്കി. ശബരിമല പുനപരിശോധനാ ഹരജികളിൽ സർക്കാർ നാളെ കോടതിയിൽ നിലപാട് വ്യക്തമാക്കിയേക്കും. ദേവസ്വം ബോർഡ് നേരത്തെ തന്നെ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുമെന്ന് സൂചിപ്പിച്ചിരുന്നു.

 

cpm state secretary m.v. govindan clarified that the party's core stance on the sabarimala women's entry issue remains unchanged. speaking at a press conference in thiruvananthapuram, he stated that the kerala government would inform the supreme court of its "appropriate" position when the matter is taken up for hearing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികളോടുള്ള പെരുമാറ്റം; കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി

Kerala
  •  12 days ago
No Image

'വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കാണേണ്ട ആവശ്യമില്ല; ബിന്ദു കൃഷ്ണയുടെ നടപടി യു.ഡി.എഫിനെ അപമാനിക്കുന്നതിന് തുല്യം' രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍ 

Kerala
  •  12 days ago
No Image

യു.എ.ഇയിൽ കാറ്റും പൊടിപടലവും; ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി വരെ എത്തും; വാരാന്ത്യത്തോടെ ചൂട് കുറയും | UAE Weather updates

Weather
  •  12 days ago
No Image

സെൻസസ്; ഹയർസെക്കൻഡറി അധ്യാപകരെ എന്യൂമറേറ്റർമാരാക്കിയതിൽ പ്രതിഷേധം

Kerala
  •  12 days ago
No Image

മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി, 48 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കണം

Kerala
  •  12 days ago
No Image

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ വിജയനെ ഉടൻ ചോദ്യം ചെയ്യില്ലെന്ന് ഇ.ഡി

Kerala
  •  12 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍, ബന്ധുക്കളുടെ പ്രതിഷേധം

Kerala
  •  12 days ago
No Image

നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തു; ഒന്നര വയസുകാരന്റെ കൊലപാതകം വിവാഹത്തിന് കുഞ്ഞ് 'ബാധ്യത'യാകുമെന്ന് കരുതി, രണ്ടാനച്ഛന്റെ ക്രൂരത പുറത്ത്

Kerala
  •  12 days ago
No Image

താമരശ്ശേരിയിൽ പതിനാറുകാരന്റെ ആത്മഹത്യാ നാടകം; ഉറക്കഗുളിക കഴിച്ചെന്ന് കേട്ട് നാട്ടുകാർ ഓടി, ഒടുവിൽ കള്ളി വെളിച്ചത്താക്കി വീട്ടുകാർ

Kerala
  •  12 days ago
No Image

തലസ്ഥാനത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഇഡി; കോടതിയെ സമീപിക്കും

Kerala
  •  12 days ago