HOME
DETAILS

വേനല്‍ചൂടില്‍ വിയര്‍ത്തൊലിച്ച് സ്ഥാനാര്‍ഥികള്‍, ആവേശം ചോരാതെ പ്രചാരണം

  
Web Desk
March 28, 2026 | 6:24 AM

kerala-election-campaign-continues-despite-scorching-summer-heat

കോഴിക്കോട്: വേനല്‍ ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടും. വിയര്‍ത്തൊലിച്ച് സ്ഥാനാര്‍ഥികള്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പ്രചാരണം ടോപ് ഗിയറിലെത്തിയിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ സംസ്ഥാന-ദേശീയ നേതാക്കള്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തില്‍ സജീവമാകും. അസഹനീയമായ പകല്‍ ചൂടിലും പരമാവധി സ്ഥലങ്ങളിലെത്തി വോട്ടര്‍മാരെ കാണാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.

ചൂട് അതികഠിനമായ സാഹചര്യത്തില്‍ അതിരാവിലെ ഏഴോടെ തുടങ്ങുന്ന പ്രചാരണം 12 മണിക്ക് മുമ്പ് അവസാനിപ്പിക്കും. തുടര്‍ന്ന് വൈകീട്ട് മൂന്നിനാണ് തെരഞ്ഞെടുപ്പ് പര്യടന പരിപാടികള്‍ ആരംഭിക്കുന്നത്.

WhatsApp Image 2026-03-28 at 12.06.47 PM.jpeg

കോഴിക്കോട് ഫാറൂഖ് കോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ നോര്‍ത്ത് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എ മുഹമ്മദ് റിയാസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു.

അതേസമയം ചൂടിന് ശമനമായി രണ്ടുദിവസം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെല്ലായിടത്തും സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിട്ടുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം എന്നിവ ഒഴിവാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന യു.ഡി.എഫ് മഹാറാലിക്കെത്തിയ പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന യു.ഡി.എഫ് മഹാറാലിക്കെത്തിയ പ്രവര്‍ത്തകര്‍

 

പൊതുപരിപാടികള്‍ 11 മുതല്‍ മൂന്നുവരെ കഴിവതും ഒഴിവാക്കുക, പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടിവെള്ളവും തണലും ഉറപ്പാക്കണം, യാത്രക്കാര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുകയും വെള്ളം കരുതുകയും വേണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെലിഷ്യസ് വരെയും താപനില ഉയര്‍ന്നേക്കും. 

 

 

Despite the intense summer heat, election candidates across Kerala continue their campaign efforts with undiminished enthusiasm. Braving soaring temperatures and humid conditions, leaders and party workers are actively engaging with voters through rallies, roadshows, and door-to-door outreach.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞവനോട്, വീട്ടില്‍ പോയി ഇരിക്കാന്‍ പറഞ്ഞു ജനങ്ങള്‍;  പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  9 days ago
No Image

കേരളം 'കൈ'പ്പിടിയില്‍; നൂറിനടുത്ത് സീറ്റുകളില്‍ യുഡിഎഫ് കുതിപ്പ്; എല്‍ഡിഎഫ് 40ല്‍ താഴെ

Kerala
  •  9 days ago
No Image

തമിഴകം കീഴടക്കി 'ദളപതി' , ടി.വി.കെ നൂറുകടന്നു; പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം തുടരുന്നു

National
  •  9 days ago
No Image

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിന്നില്‍; തളിപ്പറമ്പില്‍ വിമതന്‍ മുന്നേറുന്നു; പേരാവൂരില്‍ 'ടീച്ചര്‍' പടയോട്ടം

Kerala
  •  9 days ago
No Image

ഇടതുകോട്ടകളെല്ലാം തൂക്കി യു.ഡി.എഫ്; 100 സീറ്റുകള്‍ കടന്ന് മുന്നോട്ട്; ക്യാപുകളില്‍ ആഘോഷം

Kerala
  •  9 days ago
No Image

'തമ്പി വിജയ്'ക്കായി ബി.ജെ.പിയുടെ വാതിലുകള്‍ തുറന്നിരിക്കുന്നു' ടി.വി.കെയെ എന്‍.ഡി.എ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് ഖുശ്ബു

National
  •  9 days ago
No Image

ഭക്തിഗാനങ്ങളുടെ മറവില്‍ തോക്കിന്‍മുനയില്‍ തടങ്കല്‍; ഐഎഎസ് അക്കാദമി ഡയറക്ടറെ ഭോപ്പാലില്‍ തട്ടിക്കൊണ്ടുപോയി 1.89 കോടി കവര്‍ന്നു

National
  •  9 days ago
No Image

വോട്ടിങ് കഴിഞ്ഞപ്പോള്‍ 80 ശതമാനത്തില്‍ താഴെ, വോട്ടെണ്ണാന്‍ എടുത്തപ്പോള്‍ ഇ.വി.എം യന്ത്രത്തില്‍ 99 ശതമാനം ചാര്‍ജ്; കോഴിക്കോട് സൗത്തില്‍ സംശയം ഉന്നയിച്ച് യു.ഡി.എഫ് കൗണ്ടിങ് ഏജന്റ്

Kerala
  •  9 days ago
No Image

സംഘര്‍ഷാവസ്ഥയ്ക്കിടയിലും കരുത്തോടെ ദുബൈ വിമാനത്താവളം; കടന്നുപോയത് 60 ലക്ഷം യാത്രക്കാര്‍; ഏറ്റവും വലിയ വിപണി ഇന്ത്യ

uae
  •  9 days ago
No Image

വിദ്വേഷത്തെ ചേര്‍ത്തു പിടിച്ചവര്‍ക്ക് മലപ്പുറത്തിന്റെ മറുപടി; മുഴുവന്‍ സീറ്റിലും മുന്നേറി യു.ഡി.എഫ്

Kerala
  •  9 days ago