HOME
DETAILS

'എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും വിളിച്ചുപറയരുത്'; ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി

  
Web Desk
March 28, 2026 | 6:39 AM

cm-rejects-deal-allegations-warns-against-irresponsible-remarks

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം-ബി.ജെ.പി ഡീല്‍ എന്ന യു.ഡി.എഫ് ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. നുണ പറഞ്ഞ് എല്‍.ഡി.എഫിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. രമേശ് ചെന്നിത്തല ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ എല്ലാറ്റിനും മറുപടിയില്ലെന്നും നുണ പറയാന്‍ ചെന്നിത്തല ചിലരോട് മല്‍സരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വികസനത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള കുതന്ത്രമാണിത്. അഴിമതിയെന്ന നിലയില്‍ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ നുണയായി പ്രചരിപ്പിക്കാന്‍ മത്സരിക്കുകയാണ് ചെന്നിത്തല. അത്തരം കാര്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് അവരുടെ അജണ്ട നടപ്പാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കും എല്ലാ കാര്യത്തിലും അറിവുണ്ടെന്നും എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും വിളിച്ചുപറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പാലക്കാട്  നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫിന് മികച്ച സ്ഥാനാര്‍ഥിയാണെന്നും നല്ല രീതിയില്‍ ജയിക്കുമെന്നും നല്ല സ്വീകാര്യതയുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ -സി.പി.എം ബന്ധമെന്ന ആരോപണവും പിണറായി തള്ളി. സംശുദ്ധരായ സ്വതന്ത്രരെ എല്‍.ഡി.എഫ് പരീക്ഷിക്കാറുണ്ടെന്നും മലപ്പുറത്തെ ഇത്തരം പരീക്ഷണങ്ങള്‍ ജനം സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

The Chief Minister strongly rejected allegations of a political deal, cautioning critics against making baseless and irresponsible remarks. Responding sharply, he stated that people should not make reckless statements without evidence. The response comes amid growing political controversy, with the government dismissing the claims as unfounded and politically motivated.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി കണ്ണൂരിലും പ്രതിപക്ഷ നേതാവ് തലസ്ഥാനത്തും ഫലമറിയും

Kerala
  •  9 days ago
No Image

ജയിച്ചാൽ, തോറ്റാൽ മുന്നണികളെ കാത്തിരിക്കുന്നത്; ചങ്കിടിപ്പിൽ യുഡിഎഫ്, എൽഡിഎഫ്, എൻ‍ഡിഎ ക്യാമ്പുകൾ

Kerala
  •  9 days ago
No Image

ഫലം ഇന്നറിയാം; എം.എൽ.എമാരിൽ  ജനപ്രിയർ ആരെല്ലാം

Kerala
  •  9 days ago
No Image

അബൂദബിയില്‍ രണ്ട് പുതിയ ടോള്‍ ഗേറ്റുകള്‍ കൂടി ഇന്ന് മുതല്‍ നിലവില്‍ വരുന്നു

uae
  •  9 days ago
No Image

ജാ​ഗ്രത പുലർത്തണം; സംശയാസ്പദമായി ആരെ കണ്ടാലും വളഞ്ഞിട്ട് പിടിക്കണം; പ്രവർത്തകർക്ക് നിർദേശം നൽകി മമത ബാനർജി 

National
  •  10 days ago
No Image

ഇന്നും മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  10 days ago
No Image

കേരളം ആർക്കൊപ്പം? നെഞ്ചിടിപ്പിൽ മുന്നണികൾ; ആദ്യ ഫലസൂചന 8.15ഓടെ

Kerala
  •  10 days ago
No Image

30 ദിവസത്തിനകം യുദ്ധം അവസാനിക്കണം; പുതിയ 14 ഇന നിർദേശങ്ങളുമായി ഇറാൻ

International
  •  10 days ago
No Image

സമയം കഴിഞ്ഞിരിക്കുന്നു ട്രംപ്, ഇനി തീരുമാനം അറിയിക്കൂ; അവസാന മുന്നറിയിപ്പുമായി ഇറാൻ

International
  •  10 days ago
No Image

വോട്ടെണ്ണലിൽ കൃത്യത നിർബന്ധം; ധൃതി കാട്ടരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

Kerala
  •  10 days ago