ബേപ്പൂരില്‍ മുഹമ്മദ് റിയാസ് ജയിച്ചാല്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; വെല്ലുവിളിയുമായി പിവി അന്‍വര്‍
കോഴിക്കോട്: ബേപ്പൂരില്‍ പിഎ മുഹമ്മദ് റിയാസ് വിജയിച്ചാല്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പിവി അന്‍വര്‍. മറിച്ചുസംഭവിച്ചാല്‍ റിയാസ് വെല്ലുവിളി ഏറ്റെടുക്കമോ എന്നും അന്‍വര്‍ ചോദിച്ചു.
ബേപ്പൂരില്‍ വിജയം ഉറപ്പാണ്. 65000ന് മുകളില്‍ റിയാസിന് വോട്ട് കിട്ടില്ല. ഇപ്പോഴും വ്യക്തിഹത്യ നടത്തിയെന്നാണ് റിയാസ് പറഞ്ഞുനടക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ അടക്കം അഴിമതി നടന്നെന്ന് ബിജു പ്രഭാകര്‍ പറഞ്ഞില്ലേ. എന്താണ് റിയാസ് മറുപടി പറയാത്തത്,' പി.വി അന്‍വര്‍ ചോദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും 10000 പിണറായി വിരുദ്ധ വോട്ടുകള്‍ ഉണ്ടെന്നും, കോഴിക്കോട്ടെ എല്‍ഡിഎഫ് തോല്‍വിക്ക് കാരണം റിയാസ് ആണെന്നും പിവി അന്‍വര്‍ പറഞ്ഞു.
കേരളത്തിൽ ന്യൂനപക്ഷ ഏകീകരണമല്ല, പിണറായിക്ക് എതിരായ ജനങ്ങളുടെ ഏകീകരണമാണ് നടന്നതെന്ന് അൻവർ പറഞ്ഞു. മതേതര വിശ്വാസികൾ എല്ലാം യു ഡി എഫിന് വോട്ട് ചെയ്തു. അതിൽ ഇടത് വോട്ടുകളും ഉണ്ട്. ബേപ്പൂരിൽ 25000 വോട്ടിന് ജയിക്കുമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."