HOME
DETAILS

ഡ്രോണുകള്‍, സായുധ സേന...ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലകള്‍ തടഞ്ഞു, ബോട്ടുകള്‍ പിടിച്ചെടുത്തു; അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി വീണ്ടും ഇസ്‌റാഈല്‍ കടല്‍ക്കൊള്ളക്ക് സമാനമായ നീക്കം

  
Web Desk
April 30, 2026 | 5:04 AM

israel intercepts gaza-bound aid flotilla in international waters

ഗസ്സ: അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി വീണ്ടും ഇസ്‌റാഈല്‍. ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പോയ ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടിലയിലെ കപ്പലുകള്‍ ഇസ്‌റാഈല്‍ സൈന്യം വീണ്ടും തടഞ്ഞു. അന്താരാഷ്ട്ര സമുദ്രപരിധിയില്‍ വെച്ചാണ് നീക്കം. സായുധ സേനയെ വരെ ഉപയോഗിച്ചായിരുന്നു ഇസ്‌റാഈലിന്റെ അതിക്രമം. ഡ്രോണുകള്‍, കമ്മ്യൂണിക്കേഷന്‍ ജാമിംഗ് സാങ്കേതികവിദ്യയും സൈന്യം ഉപയോഗിച്ചു. കടല്‍ക്കൊള്ളക്ക് സമാനമായി നീക്കമാണ് ഇസ്‌റാഈലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഗ്രീക്ക് ദ്വീപായ ക്രീറ്റിന് സമീപം വെച്ചായിരുന്നു സയണിസ്റ്റ് സേനയുടെ കടന്നു കയറ്റം.

ലേസര്‍ ഘടിപ്പിച്ച യന്ത്രത്തോക്കുകളുമായി സൈനിക ബോട്ടുകള്‍ തങ്ങളെ വളഞ്ഞുവെന്ന് ഫ്‌ളോട്ടില സംഘാടകര്‍ പ്രസ്താവനയില്‍ അറിയിക്കുന്നു. കപ്പലിന്റെ മുന്‍ഭാഗത്ത് മുട്ടുകുത്തി നില്‍ക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരോട്  സൈന്യം ആവശ്യപ്പെട്ടു.  തങ്ങളുടെ 11 കപ്പലുകളുമായുള്ള ആശയവിനിമയം ഇസ്‌റാഈല്‍ തടഞ്ഞു. ഏഴോളം ബോട്ടുകള്‍ സൈന്യം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നീക്കമാണ് ഇസ്‌റാഈലിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ഫ്‌ളോട്ടില സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഫ്‌ലോട്ടിലയിലെ 58 കപ്പലുകളില്‍ ഏഴെണ്ണം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്‌റാഈല്‍ ആര്‍മി റേഡിയോ സ്ഥിരീകരിച്ചിട്ടുണ്ട്.

 

 'ഞങ്ങളുടെ പ്രദേശത്ത് എത്തുന്നതിനുമുമ്പ് ഫ്‌ളോട്ടില്ലയെ തടഞ്ഞു' ഐക്യരാഷ്ട്രസഭയിലെ ഇസ്‌റാഈല്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ആഗോള ശ്രദ്ധ നേടുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം പ്രക്ഷോഭകരെ നേരിടാന്‍ ഇസ്‌റാഈല്‍ സൈനികര്‍ ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും ഡാനോണ്‍ പോസ്റ്റില്‍ പറയുന്നു.

ഇസ്‌റാഈലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില വക്താവ് ഗുര്‍ സബാര്‍ ചൂണ്ടിക്കാട്ടി. 'ഇസ്‌റാഈല്‍ തീരത്ത് നിന്നും നൂറുകണക്കിന് മൈലുകള്‍ അകലെയാണ് ആക്രമണം നടന്നത്. നിരായുധരായ സന്നദ്ധ പ്രവര്‍ത്തകരെ തോക്കിന്‍മുനയില്‍ തടഞ്ഞുവെച്ചു. ഇത് തട്ടിക്കൊണ്ടുപോകലിന് തുല്യമാണ്,' അദ്ദേഹം തുറന്നടിച്ചു. 400-ലധികം സന്നദ്ധ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലോകരാജ്യങ്ങള്‍ ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൈനിക കപ്പലുകള്‍ക്കൊപ്പം ഡ്രോണുകള്‍ ഉപയോഗിച്ച് വെളിച്ചം തെളിയിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. റേഡിയോ ചാനലുകളില്‍ സംഗീതം സംപ്രേക്ഷണം ചെയ്ത് ആശയവിനിമയം തടസ്സപ്പെടുത്തിി- കപ്പലിലുള്ള ആക്ടിവിസ്റ്റ് താരിഖ് റൗഫ് പറഞ്ഞു. ഗസ്സയില്‍ നിന്നും ഏകദേശം 600 നോട്ടിക്കല്‍ മൈല്‍ (1,111 കിലോമീറ്റര്‍) അകലെ വെച്ചായിരുന്നു റെയ്ഡ്. ആദ്യമായാണ് ഇസ്‌റാഈല്‍ ഇത്രയും ദൂരത്തില്‍ വെച്ച് ഒരു എയ്ഡ് ഫ്‌ലോട്ടില തടയുന്നത്. 

ഞായറാഴ്ചയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഇറ്റലിയില്‍ നിന്ന് അമ്പതിലധികം കപ്പലുകളിലായി  യാത്ര തിരിച്ചത്. വംശഹത്യാ യുദ്ധത്തില്‍ ഇസ്‌റാഈല്‍ പൂര്‍ണമായി തകര്‍ത്തു കളഞ്ഞ  ഗസ്സയിലേക്ക് അടിയന്തര സഹായം എത്തിക്കുകയായിരുന്നു ലക്ഷ്യം.  

ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ ഇതുവരെ 72,599 പേര്‍ കൊല്ലപ്പെടുകയും 1.7 ലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഒദ്യോഗിക കണക്ക്. കഴിഞ്ഞ ഒക്ടോബറിലും സമാനമായ രീതിയില്‍ ഇസ്‌റാഈയല്‍ കപ്പലുകള്‍ തടഞ്ഞിരുന്നു. അന്ന് നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ് എന്നിവരടക്കമുള്ള 450 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു ഇസ്‌റാഈല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചില്ലുതകര്‍ത്ത കാറില്‍ മുയലും താറാവും; നടുറോഡിലെ 'നിഗൂഢത' കണ്ട് അമ്പരന്ന് ആലുവക്കാര്‍; യഥാര്‍ത്ഥ സംഭവം ഇങ്ങനെ

Kerala
  •  4 hours ago
No Image

ഒഡിഷയിലെ ആ വയോധികന് കേരളത്തിന്റെ സ്‌നേഹസ്പര്‍ശം; ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തടാഗം ഫൗണ്ടേഷന്‍

Kerala
  •  4 hours ago
No Image

എക്‌സിറ്റ് പോളുകൾ എല്ലാം ശരിയല്ല; 2021ലെ പ്രവചനവും യാഥാർഥ്യവും

Kerala
  •  4 hours ago
No Image

മുന്നറിയിപ്പില്ലാതെ മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങി; പരാതിക്കാരന് നഷ്ടപരിഹാരമായി 50 രൂപ നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവ്

National
  •  4 hours ago
No Image

സോളാർ പദ്ധതികളിൽ ഗുരുതര അനാസ്ഥ; കെ.എസ്.ഇ.ബിക്ക് കനത്ത നഷ്ടം; രേഖകൾ പുറത്ത്

Kerala
  •  4 hours ago
No Image

തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; 10 വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

'നിലപാടുകളുടെ രാജകുമാരന്‍, വി.ഡി  സതീശന്‍ മലയാളക്കരയെ നയിക്കട്ടെ' സതീശനെ പിന്തുണച്ച് കോഴിക്കോടും ഫ്‌ളക്‌സ്

Kerala
  •  5 hours ago
No Image

മണിയാർ പദ്ധതി ഇനി വൈദ്യുതി ബോർഡിന് സ്വന്തം; കരാർ കാലാവധി കഴിഞ്ഞ് 16 മാസം; നഷ്ടം കോടികൾ 

Kerala
  •  5 hours ago
No Image

മുന്നണി സ്വതന്ത്രരിൽ ആരെല്ലാം തിളങ്ങും? 18 സ്വതന്ത്രരിൽ ആരെല്ലാം വിജയിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്

Kerala
  •  5 hours ago
No Image

മുഖ്യമന്ത്രി സ്ഥാനം: കോൺഗ്രസിൽ അണിയറനീക്കങ്ങൾ തകൃതി; സതീശനുവേണ്ടി ഫ്‌ളക്‌സ് ബോർഡ്, കെ.സിക്കുവേണ്ടി തുലാഭാരം

Kerala
  •  5 hours ago