HOME
DETAILS

'നിലപാടുകളുടെ രാജകുമാരന്‍, വി.ഡി  സതീശന്‍ മലയാളക്കരയെ നയിക്കട്ടെ' സതീശനെ പിന്തുണച്ച് കോഴിക്കോടും ഫ്‌ളക്‌സ്

  
Web Desk
April 30, 2026 | 3:17 AM

udf cm candidate debate intensifies vd satheesan gets support in kozhikode

കോഴിക്കോട്: യു.ഡി.എഫ് അധികാരം പിടിച്ചാല്‍  മുഖ്യമന്ത്രി ആരാകും എന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടെ നിലവിലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പിന്തുണയുമായി കോഴിക്കോട് നഗരത്തിലും ഫ്‌ളക്‌സുകള്‍.'സേവ് കോണ്‍ഗ്രസ് ഫോറം' എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഫ്‌ളക്‌സുകള്‍ ഉയര്‍ന്നത്. മാവൂര്‍ റോഡ്, പ്രസ്‌ക്ലബ് ജങ്ഷന്‍, സി.എച്ച്. മേല്‍പ്പാലം, ഡി.സി.സി ഓഫിസിന് സമീപം എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. 

'ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങേണ്ടത് ക്യാപ്റ്റനാണ്. അത് സെലക്ടറോ പരിശീലകനോ വാങ്ങുന്നത് എതിര്‍പ്പിനിടയാക്കും. സതീശന്‍ മലയാളക്കരയെ നയിക്കട്ടെ' എന്നീ വാചകങ്ങളാണ് ഫ്‌ളക്‌സിലുള്ളത്.

നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തലയോ കെ.സി. വേണുഗോപാലോ കടന്നുവരുന്നത് അണികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായേക്കും എന്ന പരോക്ഷമായ മുന്നറിയിപ്പും ഇതിലുണ്ട്.

പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഗ്രൂപ്പ് പോര് മുറുകുന്നു എന്ന സൂചനയാണ് പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സുകള്‍. അതേസമയം, സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന ശക്തമായ വികാരം ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയിലുണ്ടെന്നും ഇത് വ്യക്തമാക്കുന്നു.

flex boards supporting vd satheesan as chief minister candidate appear across kozhikode amid growing udf leadership debate



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; 10 വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

മണിയാർ പദ്ധതി ഇനി വൈദ്യുതി ബോർഡിന് സ്വന്തം; കരാർ കാലാവധി കഴിഞ്ഞ് 16 മാസം; നഷ്ടം കോടികൾ 

Kerala
  •  3 hours ago
No Image

മുന്നണി സ്വതന്ത്രരിൽ ആരെല്ലാം തിളങ്ങും? 18 സ്വതന്ത്രരിൽ ആരെല്ലാം വിജയിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്

Kerala
  •  3 hours ago
No Image

മുഖ്യമന്ത്രി സ്ഥാനം: കോൺഗ്രസിൽ അണിയറനീക്കങ്ങൾ തകൃതി; സതീശനുവേണ്ടി ഫ്‌ളക്‌സ് ബോർഡ്, കെ.സിക്കുവേണ്ടി തുലാഭാരം

Kerala
  •  3 hours ago
No Image

വേനൽ കടുത്തു: വയറിളക്ക രോഗങ്ങൾ കൂടി

Kerala
  •  4 hours ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന് തുടക്കമായി; കേരളത്തിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും

Kerala
  •  4 hours ago
No Image

ഡയാലിസിസ് രോഗികളോട് കേന്ദ്രത്തിൻ്റെ കണ്ണില്ലാ ക്രൂരത..!

Kerala
  •  4 hours ago
No Image

എറണാകുളത്ത് ട്രെയിനിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

ബെംഗളുരുവില്‍ മരിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ മൃതദേഹം 12 മണിയോടെ നാട്ടിലെത്തിക്കും 

Kerala
  •  4 hours ago
No Image

ആശ്വാസ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത  

Kerala
  •  5 hours ago