ഡേവിഡ് കാമറൂണ്‍ എം.പി സ്ഥാനം രാജിവച്ചു
ലണ്ടന്‍: ബ്രക്സിറ്റിനെ തുടര്‍ന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിപദം രാജി വെച്ച ഡേവിഡ് കാമറൂണ്‍ പാര്‍ലമെന്റ് അംഗത്വം രാജി വെച്ചു. പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച ശേഷവും എം.പി സ്ഥാനം തുടരുമെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
താന്‍ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ തുടര്‍ന്നാല്‍ അത് സര്‍ക്കാരിന് അസ്വസ്ഥത ഉണ്ടാക്കുമെന്നും തന്റെ ചെറിയ പ്രവര്‍ത്തനങ്ങള്‍ പോലും പുതിയ പ്രധാനമന്ത്രിക്ക് തടസ്സമുണ്ടാക്കരുതെന്ന് കരുതിയിട്ടാണ് രാജി വെക്കുന്നതെന്ന് കാമറൂണ്‍ വ്യക്തമാക്കി.
2001 മുതല്‍ തുടര്‍ച്ചയായി വിറ്റിനിയില്‍ നിന്നും ജയിക്കുന്ന കാമറൂണ്‍ 2010 ലാണ് ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. പിന്നീട് 2015 ല്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ച് പ്രധാനമന്ത്രിയായ അദ്ദേഹം ബ്രക്സിറ്റ് ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടെന്ന് ജനം വിധിയെഴുതിയതോടെയാണ് രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ ജൂണ്‍ 24 നാണ് അദ്ദേഹം പ്രധാനമന്ത്രി പദം രാജി വെച്ചത്. പിന്നീട് പുതിയ പ്രധാനമന്ത്രിയായി തെരേസാ മേയെ തിരഞ്ഞെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."