തൊടുപുഴയില്‍ ദമ്പതികളെ ആക്രമിച്ച് ഒന്നേമുക്കാല്‍ ലക്ഷം കവര്‍ന്നു
തൊടുപുഴ: ദമ്പതികളെ ആക്രമിച്ച് ബന്ദികളാക്കി പണവും ആഭരണങ്ങളും കവര്‍ന്നു.
കള്ളന്മാരെ പിന്തുടര്ന്ന് ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസില്‍ പാലക്കാട്ടെത്തിയ പൊലിസിന് എന്നാല്‍ ഇവരെ പിടികൂടാനായില്ല. പിടിയിലാകുംമുന്പേ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
ഒഡിഷ സ്വദേശി രമേശ്, അസം സ്വദേശി ജഹാംഗീര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലിസ് തിരിച്ചറിഞ്ഞു.
തൊടുപുഴ അമ്പലം റോഡില്‍ ബാലചന്ദ്രന്റെ വീട്ടിലാണ് പുലര്‍ച്ചെ ഒരുമണിയോടെ നാലംഗസംഘം മോഷണം നടത്തിയത്.
ഒന്നേമുക്കാല്‍ ലക്ഷം രൂപയും അഞ്ചു പവനും ആണ് കവര്‍ന്നത്. മൊബൈല്‍ ഫോണും ഐപാഡും കള്ളന്മാര് കവര്‍ന്നു.
ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും കെട്ടിയിട്ട് മോഷണം നടത്തുകയായിരുന്നു.പിന്നീട് കവര്‍ച്ചക്കാര്‍ പോയ ശേഷം സ്വയം കെട്ടഴിച്ച് ഇവര്‍ തന്നെ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
ഹിന്ദിയും ഇംഗ്ലിഷും മലയാളവും കവര്‍ച്ചക്കാര്‍ സംസാരിക്കുന്നുണ്ടായിരുന്നെന്ന് ബാലചന്ദ്രന് പൊലിസിന് മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."