HOME
DETAILS

യുഡിഎഫ് 85 മുതൽ 100 സീറ്റുകൾ വരെ നേടും; 14 ജില്ലകളിലും പ്രചാരണത്തിനിറങ്ങും; ശശി തരൂർ

  
March 20, 2026 | 5:38 AM

shashi tharoor predicts udf victory in kerala expects 85-100 seats

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വൻ വിജയമുണ്ടാകുമെന്ന് ശശി തരൂർ എംപി. 85 മുതൽ 100 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരം പിടിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വാർത്താ ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തരൂർ തിരഞ്ഞെടുപ്പ് സാധ്യതകൾ വിലയിരുത്തിയത്.

അഭിമുഖത്തിൽ, സംസ്ഥാനസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് തരൂർ ഉന്നയിച്ചത്. ജനങ്ങളുടെ നികുതിപ്പണം സ്വന്തം കേഡർമാരുടെ പോക്കറ്റിലെത്തിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

"മന്ത്രിമാരുടെ പിഎ നിയമനം കേവലം പാർട്ടി വളർത്താനുള്ള തന്ത്രമാണ്. രണ്ട് വർഷം മാത്രം ജോലി ചെയ്യുന്നവർക്ക് ആജീവനാന്ത പെൻഷൻ നൽകുന്നത് നികുതിദായകരോടുള്ള വെല്ലുവിളിയാണ്. സ്വാഭാവികമായും ഇവർക്ക് കൂറ് സർക്കാരിനോടല്ല, പാർട്ടിയോടായിരിക്കും." - ശശി തരൂർ വ്യക്തമാക്കി.

അതേസമയം, യുഡിഎഫ് വിജയത്തിനായി 14 ജില്ലകളിലും സജീവമായി പ്രചാരണത്തിനിറങ്ങുമെന്ന് വ്യക്തമാക്കിയ തരൂർ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മറുപടി നൽകി. കോൺഗ്രസിൽ ആർക്കും സ്വയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുക.

Congress MP Shashi Tharoor is confident of a UDF win in Kerala, predicting 85-100 seats in the 140-member assembly. He cites anti-incumbency against the LDF government and a strong UDF campaign focused on youth and development ¹ ² ³.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  2 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  2 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  2 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  2 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  2 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  2 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  2 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  2 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  2 days ago