HOME
DETAILS

കേരളത്തിലെ സിറ്റിങ് എം.എല്‍.എമാരില്‍ 70 ശതമാനത്തോളം പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം, പകുതിയിലേറെപ്പേര്‍ കോടീശ്വരന്മാര്‍

  
March 20, 2026 | 7:14 AM

70-percent-kerala-mlas-have-criminal-cases-over-half-are-crorepatis

ന്യൂഡല്‍ഹി: കേരളത്തിലെ സിറ്റിങ് എം.എല്‍.എമാരില്‍ 70 ശതമാനത്തോളം പേര്‍ക്കെതിരേയും ക്രിമിനല്‍ കേസുകളുണ്ടെന്നും പകുതിയിലേറെ എം.എല്‍.എമാരും കോടീശ്വരന്മാരാണെന്നും കണക്കുകള്‍. 132 സിറ്റിങ് എം.എല്‍.എമാര്‍ നല്‍കിയ സത്യവാങ്മൂലങ്ങള്‍ പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എ.ഡി.ആര്‍) കേരള ഇലക്ഷന്‍ വാച്ചും തയാറാക്കിയ പുതിയ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യങ്ങളുള്ളത്. 

132 പേരില്‍ 92 നിയമസഭാംഗങ്ങള്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇതില്‍ 33 പേര്‍ക്കെതിരേ (25 ശതമാനം) കൊലപാതകം, വധശ്രമം തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 302 പ്രകാരം രണ്ട് എം.എല്‍.എമാര്‍ക്കെതിരേ കൊലപാതക കേസും സെക്ഷന്‍ 307 പ്രകാരം മൂന്ന് പേര്‍ക്കെതിരേ വധശ്രമ കേസും നിലവിലുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് എം.എല്‍.എമാര്‍ക്കെതിരേ കേസുള്ളതില്‍ ഒരെണ്ണം ബലാത്സംഗക്കുറ്റമാണ്. 

രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ 21 എം.എല്‍.എമാരില്‍ 19 പേരും (90 ശതമാനം) ക്രിമിനല്‍ കേസ് നേരിടുന്നവരാണ്. സി.പി.എമ്മിന്റെ 58 എം.എല്‍.എമാരില്‍ 43 പേര്‍ക്കെതിരെയും (74 ശതമാനം) ക്രിമിനല്‍ കേസുകളുണ്ട്. മുസ്‌ലിം ലീഗിലെ 86 ശതമാനം പേര്‍ക്കും സി.പി.ഐയിലെ 44 ശതമാനം പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

സാമ്പത്തിക സ്ഥിതി പരിശോധിച്ചാല്‍ 72 എം.എല്‍.എമാര്‍ (55 ശതമാനം) ഒരു കോടി രൂപയിലധികം ആസ്തിയുള്ളവരാണ്. 132 എം.എല്‍.എമാരുടെ ആകെ ആസ്തി 363.78 കോടി രൂപയാണ്. കേരള കോണ്‍ഗ്രസ് (എം), ജെ.ഡി.എസ്, എന്‍.സി.പി, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ മുഴുവന്‍ എം.എല്‍.എമാരും കോടീശ്വരന്മാരാണ്. ലീഗ് എം.എല്‍.എമാരില്‍ 86 ശതമാനവും കോണ്‍ഗ്രസില്‍ 62 ശതമാനവും സി.പി.എമ്മില്‍ 40 ശതമാനവും കോടീശ്വരന്മാരുടെ പട്ടികയിലുണ്ട്.

34 കോടിയിലധികം രൂപ ആസ്തിയുള്ള കോണ്‍ഗ്രസിലെ മാത്യു കുഴല്‍നാടനാണ് ഏറ്റവും സമ്പന്നനായ എം.എല്‍.എ. സ്വതന്ത്ര എം.എല്‍.എ മാണി സി. കാപ്പന്‍ (27 കോടിയിലധികം), കേരള കോണ്‍ഗ്രസിലെ (ബി) കെ.ബി. ഗണേഷ് കുമാര്‍ (19 കോടിയിലധികം) എന്നിവരാണ് തൊട്ടുപിന്നില്‍. മറുവശത്ത് 9.9 ലക്ഷം രൂപ മാത്രം ആസ്തിയുള്ള സി.പി.എമ്മിലെ പി.പി. സുമോദ് ആണ് ഏറ്റവും കുറവ് ആസ്തിയുള്ള എം.എല്‍.എ.വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ 61 ശതമാനം പേര്‍ ബിരുദമോ അതിനുമുകളിലോ യോഗ്യതയുള്ളവരാണ്. 36 ശതമാനം പേര്‍ അഞ്ച് മുതല്‍ 12ാം ക്ലാസ് വരെ മാത്രം പഠിച്ചവരാണ്. 

നിയമസഭയിലുള്ള 132 പേരില്‍ 11 പേര്‍ (8 ശതമാനം) മാത്രമാണ് വനിതകള്‍. 70 ശതമാനം പേരും 51നും 80നും ഇടയില്‍ പ്രായമുള്ളവരാണ്. ബാക്കിയുള്ള 30 ശതമാനം പേര്‍ 25നും 50നും ഇടയില്‍ പ്രായപരിധിയിലുള്ളവരുമാണ്.

 

Around 70% of sitting MLAs in Kerala reportedly have criminal cases against them, while more than half are crorepatis. The data highlights concerns over the criminalisation of politics and the growing wealth among elected representatives. The findings have reignited debates on electoral reforms, transparency, and the need for stricter candidate screening in the political system.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന

International
  •  2 days ago
No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  2 days ago
No Image

ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര 

National
  •  2 days ago
No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  2 days ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  2 days ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  2 days ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  2 days ago
No Image

വരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി

National
  •  2 days ago
No Image

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍

Kerala
  •  2 days ago
No Image

ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ് 

National
  •  2 days ago


No Image

മൈസൂരിലെ കോളജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവം: ഇടപെട്ട് കെ.സി വേണുഗോപാല്‍

Kerala
  •  2 days ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  2 days ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  2 days ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  2 days ago