HOME
DETAILS

പശ്ചിമേഷ്യയിൽ തീമഴ; സഊദിയിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; കുവൈത്തിൽ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം

  
March 20, 2026 | 1:18 PM

indian citizen killed in saudi arabia drone strikes ignite fires at kuwait refineries amid regional war

റിയാദ്/കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ സഊദി അറേബ്യയിൽ മാരകമായ ആക്രമണം. മാർച്ച് 18-നുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി സഊയിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല.

കുവൈത്തിൽ റിഫൈനറിക്ക് തീപിടിച്ചു

കുവൈത്തിലെ മിന അൽ അഹ്മദി എണ്ണശുദ്ധീകരണ ശാലയെ ലക്ഷ്യമിട്ട് ഇന്ന് പുലർച്ചെ വീണ്ടും ഡ്രോൺ ആക്രമണമുണ്ടായി. നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയിലേക്ക് എത്തിയതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ആക്രമണത്തെത്തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തമുണ്ടായി.

സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.മുൻകരുതൽ എന്ന നിലയിൽ ചില യൂണിറ്റുകൾ താൽക്കാലികമായി അടച്ചിട്ടു. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

ഇന്ത്യ-യുഎഇ നിർണ്ണായക ചർച്ച

മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ നടന്ന ചർച്ചയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും പങ്കെടുത്തു. ഇറാന്റെ മിസൈൽ ആക്രമണങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നതും ചർച്ചയിൽ പ്രധാന വിഷയമായി.

ഇറാന്റെ പരസ്യ ഭീഷണി: വിനോദസഞ്ചാര കേന്ദ്രങ്ങളും സുരക്ഷിതമല്ല

ലോകമെമ്പാടുമുള്ള പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും തങ്ങളുടെ ശത്രുക്കൾക്ക് ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ സൈന്യത്തിന്റെ പരസ്യ മുന്നറിയിപ്പ്. അമേരിക്കയുടെയും ഇസ്റാഈലിന്റെയും ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ സൈനിക വക്താവ് ജനറൽ അബോൾഫാസൽ ഷെകാർച്ചി ഈ ഭീഷണി മുഴക്കിയത്. പശ്ചിമേഷ്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലും ഇറാൻ അനുകൂല തീവ്രവാദ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുകയാണ്.

"ലോകത്തെവിടെയുമുള്ള പാർക്കുകൾ, വിനോദ മേഖലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ പോലും നിങ്ങൾക്ക് സുരക്ഷിതമായിരിക്കില്ല" - ഷെകാർച്ചി പ്രസ്താവനയിൽ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉള്ളി പെട്ടെന്ന് ചീഞ്ഞ് പോകുന്നുണ്ടോ? കേടുകൂടാതെ സൂക്ഷിക്കാനുള്ള എളുപ്പവഴികൾ

Kerala
  •  2 days ago
No Image

ആശങ്കകൾക്ക് വിരാമം; യുഎഇയിൽ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു, സ്ഥിതിഗതികൾ സുരക്ഷിതമെന്ന് അധികൃതർ

uae
  •  2 days ago
No Image

തലസ്ഥാനത്തേക്ക് മടങ്ങാതെ പിണറായി; അപ്രതീക്ഷിതമായി രാജിവച്ചു, ഗവർണർക്ക് കത്ത് നൽകിയത് പ്രത്യേക ദൂതൻ വഴി

Kerala
  •  2 days ago
No Image

ശൈലജ ടീച്ചറുടെ റെക്കോർഡ് തകർന്നു; 85,000-ത്തിന് മുകളിൽ ഭൂരിപക്ഷം, ചരിത്രവിജയവുമായി കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

ചുവപ്പുകോട്ടയിൽ പച്ചക്കൊടി പാറിച്ച് ഫാത്തിമ തഹ്‌ലിയ; ചരിത്രത്തിൽ ആദ്യമായി ലീഗിന് നിയമസഭയിൽ പെൺകരുത്ത്

Kerala
  •  2 days ago
No Image

മിസൈൽ ഭീഷണി: ദുബൈയിലും ഷാർജയിലും ജാഗ്രതാ നിർദ്ദേശം; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

uae
  •  2 days ago
No Image

കാഞ്ഞിരപ്പള്ളിയിൽ താമര 'വാടി'; കേന്ദ്രമന്ത്രി ജോർജ് കുര്യനും രക്ഷിച്ചില്ല, ബിജെപി വോട്ടുകളിൽ വൻ ചോർച്ച

Kerala
  •  2 days ago
No Image

ചരിത്രം കുറിച്ച് മുസ്‌ലിം ലീഗ്; 22 അംഗങ്ങളുമായി റെക്കോർഡ് വിജയം

Kerala
  •  2 days ago
No Image

എമിറേറ്റ്‌സ് പറന്നുയരുന്നു: ആഗോള ശൃംഖലയുടെ 96 ശതമാനവും പുനഃസ്ഥാപിച്ചു; 137 കേന്ദ്രങ്ങളിലേക്ക് സർവീസ്

uae
  •  2 days ago
No Image

'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല'; വ്യക്തികേന്ദ്രീകൃത നിലപാടുകൾ തിരുത്തണം: പാർട്ടി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിനീഷ് കോടിയേരി

Kerala
  •  2 days ago