HOME
DETAILS

മഥുരയിൽ സന്യാസി വാഹനാപകടത്തിൽ മരിച്ചു; പശുക്കടത്ത് ആരോപിച്ചു ഹിന്ദുത്വ സംഘടനകളുടെ വ്യാപക അക്രമം

  
March 22, 2026 | 2:00 AM

monk dies in a car accident in mathura widespread violence by hindutva organizations alleging cow smuggling

മഥുര: പശുക്കടത്ത് ആരോപിച്ച് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടെ പിന്നാലെ വന്ന ട്രക്കിടിച്ച് സന്യാസി മരിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഥുരയില്‍ സംഘര്‍ഷം.

'ഫര്‍സ വാലെ ബാബ' എന്നറിയപ്പെടുന്ന സന്യാസി ചന്ദ്രശേഖര്‍ വാഹനമിടിച്ച് മരിച്ചതിന് പിന്നാലെ,  സന്യാസിയെ പശുക്കടത്തുകാര്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. അതേസമയം, സംഭവം വാഹനാപകടമാണെന്നും പശുക്കടത്ത് ആരോപണം അടിസ്ഥാന രഹിതമാണെന്നും മഥുര പൊലിസ് അറിയിച്ചു. 
കോസി കലന്‍ പൊലിസ് ഔട്ട് പോസ്റ്റിന്റെ പരിധിയിലുള്ള നവിപൂര്‍ ഗ്രാമത്തിലാണ് സംഭവം. ഹൈവെയിലൂടെ പോവുകയായിരുന്ന ഒരു വാന്‍ പശുക്കടത്ത് ആരോപിച്ച് ബൈക്കില്‍ പിന്തുടര്‍ന്ന് വന്ന ചന്ദ്രശേഖര്‍ തടഞ്ഞുനിര്‍ത്തി. വാഹനത്തില്‍ പരിശോധന നടത്തുന്നതിനിടെ പിന്നാലെ വന്ന ട്രക്ക് ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞായതിനാല്‍ കാഴ്ചപരിധി കുറവായിരുന്നു. രണ്ട് വാഹനങ്ങളും പരിശോധിച്ചതായും പശുക്കടത്തിന്റെ യാതൊരു തെളിവുകളും ലഭിച്ചില്ലെന്നും പൊലിസ് പറഞ്ഞു. ചന്ദ്രശേഖര്‍ തടഞ്ഞുവച്ച വാനില്‍ പലചരക്ക് സാധനങ്ങളും ട്രക്കില്‍ വയറുകളുമായിരുന്നു. 

എന്നാല്‍, സംഭവത്തെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ വഴിതിരിച്ചുവിടുകയായിരുന്നു. ഗോസംരക്ഷകനായ ഹിന്ദു സന്യാസിയെ പശുക്കടത്ത് സംഘം വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിച്ചു. ഇതേതുടര്‍ന്ന് വിവിധ ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തകര്‍ നവിപൂരില്‍ റോഡ് ഉപരോധിക്കുകയും പൊലിസ് വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ കല്ലെറിയുകയും ഇതുവഴി യാത്രചെയ്യുകയായിരുന്ന മുസ്‍ലിം വിഭാഗത്തിലുള്ളവരെ ഗോരക്ഷാ ഗുണ്ടകള്‍ കയ്യേറ്റം ചെയ്യുകയും ചെയ്തു. കല്ലേറില്‍ രണ്ട് പൊലിസുകാര്‍ക്കും പരുക്കേറ്റു. കൂടുതല്‍ സേന എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.

Tensions have erupted in Mathura, Uttar Pradesh, after a monk was killed after being hit by a truck while his vehicle was being stopped and checked on suspicion of cow smuggling.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിലെ അതീവ സുരക്ഷാ മേഖലകളിൽ ഇറാന്റെ മിസൈൽ ആക്രമണം; കനത്ത നാശനഷ്ടം, നിരവധി പേർക്ക് പരുക്ക്

International
  •  3 hours ago
No Image

കനത്ത മഴയെ തുടര്‍ന്ന് ബൗഷര്‍-അമിറാത്ത് പാത താല്‍ക്കാലികമായി അടച്ചു

oman
  •  9 hours ago
No Image

ഒമാനില്‍ വെള്ളപ്പൊക്ക ദുരന്തം; രണ്ട് പേര്‍ മരിച്ചു

oman
  •  10 hours ago
No Image

അനധികൃത സ്വത്ത് സമ്പാദനം; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് മൂന്ന് വർഷം കഠിന തടവ്

Kerala
  •  11 hours ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറ്റ്യാടി എംഎൽഎക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി; കേസെടുത്ത് പൊലിസ്

Kerala
  •  11 hours ago
No Image

കുറഞ്ഞത് 15 സീറ്റുകൾ എൻഡിഎ നേടും; കേരളത്തിൽ യാത്ഥാർത്ഥ വികസനം വരണം; ബിജെപി സ്ഥാനർത്ഥി ആർ ശ്രീലേഖ

Kerala
  •  12 hours ago
No Image

'ത്യാഗത്തിന്റെ പ്രതീകങ്ങൾ'; മാതൃദിനത്തിൽ രക്തസാക്ഷികളുടെ അമ്മമാർക്ക് ആദരവുമായി യുഎഇ ഭരണാധികാരികൾ

uae
  •  12 hours ago
No Image

ഫണ്ട് തിരിമറി കേസ്; മലയാളിയായ യു.എസ്‌ ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തി

International
  •  12 hours ago
No Image

മോദി രാജ്യത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരൻ; ബിജെപി വിശ്വാസവഞ്ചകരുടെ പാർട്ടി; മമത ബാനർജി

National
  •  12 hours ago
No Image

ഇസ്റാഈലിൽ മലയാളി യുവാവ് മരിച്ചു; മരണകാരണം വ്യക്തമല്ല

Kerala
  •  12 hours ago