HOME
DETAILS

പത്താനി കുർത്ത ധരിച്ച് ഇനി ഇവിടെ കണ്ടുപോകരുത്: പുനെയിൽ ഇഫ്താർ സംഗമത്തിനെത്തിയവർക്ക് നേരെ ആൾക്കൂട്ട ആക്രമണം; 14 യുവാക്കൾക്ക് പരുക്ക്

  
Web Desk
March 21, 2026 | 2:48 PM

 mob attack on muslim youths during iftar in pune maharashtra

പുനെ: മഹാരാഷ്ട്രയിലെ പുനെയിൽ ഇഫ്താർ സംഗമത്തിനെത്തിയ മുസ്‌ലിം യുവാക്കൾക്ക് നേരെ ആൾക്കൂട്ട ആക്രമണം. മാർച്ച് 13-ന് പൂനെയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബോപ്‌ദേവ് ഘട്ടിലാണ് സംഭവം. 14 യുവാക്കൾക്കാണ് മർദനമേറ്റത്. 150-ഓളം വരുന്ന സംഘം വടികളും ഇരുമ്പ് ദണ്ഡുകളുമായി എത്തിയാണ് യുവാക്കളെ മർദിച്ചത്. 

നോമ്പുതുറയ്ക്കായി തടാകതീരത്ത് ഒത്തുകൂടി ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് ആക്രമിസംഘം യുവാക്കളെ വളഞ്ഞത്. തുടർന്ന്, ആക്രമികൾ യുവാക്കളെ വർഗീയമായി അധിക്ഷേപിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. കൂടാതെ, പത്താനി കുർത്തയും തൊപ്പിയും ധരിച്ച് ഇനി ഇവിടെ കണ്ടുപോകരുതെന്ന് അക്രമികൾ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആക്രമത്തിന് ഇരയായ യുവാവ് വ്യക്തമാക്കി.

ആക്രമണത്തിൽ അമീൻ എന്ന യുവാവിന്റെ തലയ്ക്ക് മാരകമായി പരുക്കേറ്റു. ഇദ്ദേഹത്തിന് 14 തുന്നലുകൾ വേണ്ടിവന്നു. പരുക്കേറ്റ മറ്റ് 10 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ പൊലിസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടിരുന്നു. തങ്ങൾ ചൂണ്ടിക്കാണിച്ച പ്രതികളെ പൊലിസ് പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചതായി ഇരകൾ ആരോപിക്കുന്നു. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പിടികൂടിയവർക്ക് ആക്രമണത്തിൽ പങ്കില്ലെന്ന് മനസിലായതിനാലാണ് വിട്ടയച്ചതെന്നാണ് സാസ്വാദ് എസ്എച്ച്ഒ കുമാർ കദം പറയുന്നു. 

ആക്രമണത്തിന് മുൻപ് പ്രതികൾ സിസിടിവി ക്യാമറകൾ ജാക്കറ്റ് ഉപയോഗിച്ച് മറച്ചതായി യുവാക്കൾ പറയുന്നു. അതേസമയം, അന്വേഷണം ഭയന്ന റെസ്റ്റോറന്റ് ഉടമകളാണിത് ചെയ്തതെന്നാണ് പൊലിസിന്റെ പക്ഷം. എന്നാൽ, സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.

A group of around 150 people, allegedly armed with sticks and iron rods, attacked 14 Muslim youths who had gathered for Iftar near Bopdev Ghat in Pune, Maharashtra, on March 13, leaving several injured ¹ ² ³.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  3 days ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  3 days ago
No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  3 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  3 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  3 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  3 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  3 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  3 days ago