HOME
DETAILS

മോദി രാജ്യത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരൻ; ബിജെപി വിശ്വാസവഞ്ചകരുടെ പാർട്ടി; മമത ബാനർജി

  
Web Desk
March 21, 2026 | 4:11 PM

mamata banerjee slams narendra modi calls him biggest intruder

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ ഏറ്റവും വലിയ 'നുഴഞ്ഞുകയറ്റക്കാരൻ' എന്ന് വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ റെഡ് റോഡിൽ നടന്ന ഈദ് ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച മമത, ബംഗാളിലെ ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വ്യക്തമാക്കി.

ഇന്ത്യയിലെ യഥാർത്ഥ നുഴഞ്ഞുകയറ്റക്കാർ നരേന്ദ്ര മോദിയും ബിജെപി നേതാക്കളുമാണെന്ന് മമത കുറ്റപ്പെടുത്തി. ബംഗാളിനെ ലക്ഷ്യം വെക്കുന്നവർക്ക് നരകത്തിലായിരിക്കും സ്ഥാനമെന്നും അവർ കൂട്ടിച്ചേർത്തു.

പൗരത്വവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, യഥാർത്ഥ വോട്ടർമാരുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.

ബിജെപിയെ 'വിശ്വാസവഞ്ചകരുടെ പാർട്ടി' എന്ന് വിശേഷിപ്പിച്ച മമത, വിദേശ രാജ്യങ്ങളിൽ പോയി സൗഹൃദം പറയുകയും ഇന്ത്യയിൽ ഹിന്ദു-മുസ്‌ലിം വിഭജന രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ രീതിയെ പരിഹസിച്ചു. 

അതേസമയം, മമതയുടെ പ്രസ്താവനക്കെതിരെ ബിജെപി നേതാവും ബം​ഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി രംഗത്തെത്തി. മമതയുടെ മാനസികനില തെറ്റിയെന്നായിരുന്നു സുവേന്ദുവിന്റെ പ്രതികരണം. 

West Bengal Chief Minister Mamata Banerjee criticized Prime Minister Narendra Modi, calling him the country's biggest "intruder" during an Eid celebration in Kolkata's Red Road. She also accused Modi of using Operation Sindhoor for political gain, sparking a heated exchange between the two leaders ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  19 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  19 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  19 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  19 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  19 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  19 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  19 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  19 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  19 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  19 days ago