മത്സരം തമിഴ്‌നാടും ഡല്‍ഹിയും തമ്മിൽ; ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യത്തിനെതിരെ തമിഴ് വികാരം ആയുധമാക്കി ഡി.എം.കെ
ചെന്നൈ: ജനക്ഷേമ പദ്ധതികളും ദ്രാവിഡ മോഡലും പ്രധാന പ്രചരണായുധങ്ങളാക്കുന്നതിനൊപ്പം മത്സരം തമിഴ്‌നാടും ഡല്‍ഹിയും തമ്മിലെന്ന ചിത്രം കൂടി ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുകയാണ് ഡി.എം.കെ മുന്നണി.
തമിഴ്‌നാടിനെ ഡല്‍ഹിയിലിരുന്ന് നിയന്ത്രിക്കാനാണ് ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ നീക്കമെന്ന പ്രചാരണം ശക്തിപ്പെടുത്താനും അതുവഴി തമിഴ് വികാരം കൂടുതല്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുമാണ് ഡി.എം.കെയുടെ പദ്ധതി. തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ നിഷേധിക്കാനും തമിഴ് ജനതയുടെ അഭിമാനത്തെ അപമാനിക്കാനുമുള്ള ശ്രമമാണ് എന്‍.ഡി.എ സഖ്യം നടത്തുന്നതെന്നും അര്‍ഹമായ അവകാശങ്ങള്‍ പോലും തടയുന്നത് ഈ നിക്കത്തിന്റെ ഭാഗമാണെന്നും ഡി.എം.കെ ആരോപിക്കുന്നു.
വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍, അടിസ്ഥാന-വന്‍കിട വികസന പദ്ധതികള്‍, കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അനുവദിച്ച പദ്ധതികള്‍ തുടങ്ങിയവ മുഖ്യ പ്രചാരണമാക്കി ഉയര്‍ത്തുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ തമിഴ്‌നാടിനോടുള്ള സമീപനം വ്യാപകമായി പ്രചരിപ്പിക്കാനുമാണ് ഡി.എം.കെ സഖ്യത്തിന്റെ തീരുമാനം.
തമിഴ്‌നാടിനെ ഡല്‍ഹിയില്‍ നിന്ന് നിയന്ത്രിക്കാനുള്ള തന്ത്രം ബി.ജെ.പി മെനയുകയാണെന്നും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളിസ്വാമിയെ അതിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഇന്നലെയും ആവര്‍ത്തിച്ചു.
The DMK is using welfare schemes and the Dravidian model as its main campaign tools, while also portraying the competition between Tamil Nadu and Delhi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."