ഷിഗല്ല ഭീതിയിൽ പെരുവയൽ; 51 പേർ നിരീക്ഷണത്തിൽ; ജില്ലയിൽ പക്ഷിപ്പനി പ്രതിരോധവും ശക്തം
കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ഭീതിയും പക്ഷിപ്പനി പ്രതിരോധവും ഒരുപോലെ ശക്തമാകുന്നു. പെരുവയൽ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത ഷിഗല്ല രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. രോഗവ്യാപനം തടയുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും നടപ്പിലാക്കി വരികയാണ്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും കൂടുതൽ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവിൽ 51 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുകയാണ്, ഇതിൽ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാല് പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളം ഡിവിഷനിലും രോഗബാധിതരായ പക്ഷികളെയും രോഗം പടരാൻ സാധ്യതയുള്ള വളർത്തുപക്ഷികളെയും കൊന്നൊടുക്കി.
മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മേൽനോട്ടത്തിൽ ആർ.ആർ.ടി (RRT) സംഘമാണ് ദൗത്യം നിർവ്വഹിക്കുന്നത്. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ്, കാട തുടങ്ങിയവയുടെ വിൽപനയ്ക്കും ഉപയോഗത്തിനും താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വളർത്തുപക്ഷികളുമായി അടുത്തിടപഴകുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. പക്ഷികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാ കൺട്രോൾ റൂമിനെയോ അറിയിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
Authorities in Kozhikode are racing to contain a Shigella outbreak in Peruvayal panchayat, with the source still unknown. Meanwhile, bird flu prevention measures are being intensified, as the dual health threat sparks widespread concern [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."