ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷയിൽ മാറ്റം: ജനനത്തീയതി തെളിയിക്കാൻ അധിക രേഖ; പുതിയ നിബന്ധനകൾ അറിയാം
ന്യൂഡൽഹി: പാൻ കാർഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്കരിച്ച് കേന്ദ്ര സർക്കാർ. ഏപ്രിൽ 1 മുതൽ ഈ മാറ്റങ്ങൾ നിലവിൽ വരും. നിലവിൽ ആധാർ കാർഡ് മാത്രം തിരിച്ചറിയൽ രേഖയായി നൽകി പാൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കും. എന്നാൽ മാർച്ച് 31-ഓടെ ഈ സൗകര്യം അവസാനിക്കും.
ഏപ്രിൽ 1 മുതൽ പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ ആധാറിന് പുറമെ അപേക്ഷകന്റെ ജനനത്തീയതി തെളിയിക്കുന്ന മറ്റൊരു രേഖ കൂടി സമർപ്പിക്കേണ്ടതുണ്ട്. പാൻ കാർഡ് വിതരണത്തിൽ കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാനാണ് ഈ നടപടി.
IMPORTANT UPDATE!!
— CSCeGov (@CSCegov_) March 17, 2026
PAN Application Rules Changing From 1st April 2026.
Apply Now Using Aadhaar Only Till 31st March 2026.
महत्वपूर्ण अपडेट!!
PAN बनवाने का अच्छा मौका 31 मार्च 2026 तक सिर्फ आधार से PAN बनवाएं.
For any queries, write us at [email protected]… pic.twitter.com/JdpWQkR498
അംഗീകൃത രേഖകൾ
- ജനന സർട്ടിഫിക്കറ്റ്
- വോട്ടർ ഐഡി കാർഡ്
- വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ (SSLC/Plus Two മുതലായവ)
- ഡ്രൈവിംഗ് ലൈസൻസ്
- പാസ്പോർട്ട്
അതേസമയം, ഈ രേഖകളൊന്നും കൈവശമില്ലാത്തവർ മജിസ്‌ട്രേറ്റിന്റെ സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ട്.
പുതിയ നിയമപ്രകാരം ഏപ്രിൽ 1 മുതൽ ആധാർ കാർഡിലുള്ള പേര് തന്നെയായിരിക്കും പാൻ കാർഡിലും രേഖപ്പെടുത്തുക. അതിനാൽ, ആധാറിലെ പേര് നിങ്ങളുടെ ഔദ്യോഗിക രേഖകളിലേതുപോലെ തന്നെയാണെന്ന് അപേക്ഷകർ മുൻകൂട്ടി ഉറപ്പാക്കണം. അല്ലാത്തപക്ഷം ഭാവിയിൽ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്.
The Indian government has revised PAN card application rules, effective April 1, 2026. From this date, applicants will need to provide additional documents, including proof of date of birth, alongside their Aadhaar card. The name on the PAN card will also be aligned with Aadhaar records ¹ ²
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."