HOME
DETAILS

സഊദി എയർപോർട്ടുകൾ ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ ഒപ്പറേറ്റിങ് കേന്ദ്രങ്ങളാകുന്നു; ദമാമിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ നേരിട്ടുള്ള സർവീസുകൾ

  
March 22, 2026 | 7:29 AM

Saudi airports are becoming operating hubs for Gulf airlines Gulf airlines operate direct services to various countries including Dammam

ദമാം: സഊദിയിലെ വിമാനത്താവളങ്ങൾ ഗൾഫ് വിമാന കമ്പനികളുടെ ഒപ്പറേറ്റിങ് കേന്ദ്രങ്ങളാകുന്നു. നിലവിലെ യുദ്ധ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ വ്യോമ പാതകൾ അടഞ്ഞു കിടക്കുന്നതിനാൽ സർവ്വീസുകൾ അലങ്കോലമായതോടെയാണ് സഊദി കേന്ദ്രീകരിച്ചു സർവ്വീസുകൾ നടത്താൻ വിവിധ ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികൾ തയ്യാറായത്. കിഴക്കൻ സഊദിയിലെ ദമാമിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ നേരിട്ടുള്ള സർവീസുകൾ ആരംഭിച്ചു. സഊദി വ്യോമ പാതകളിൽ ഇപ്പോഴും കാര്യമായ ഭീഷണികൾ ഇല്ലെന്നതും ഗൾഫ് വിമാന കമ്പനികളെ സഊദി അടിസ്ഥാനമാക്കി സർവ്വീസുകൾ നടത്താനും പ്രേരിപ്പിക്കുന്നുണ്ട്.

അയൽ രാജ്യം കൂടിയായ ബഹ്‌റൈൻ ദേശീയ വിമാന കമ്പനി തങ്ങളുടെ ഒട്ടുമിക്ക സർവ്വീസുകളും ദമാമിൽ നിന്നാണ് നിലവിൽ സർവ്വീസുകൾ ഒപ്പറേറ്റ് ചെയ്യുന്നത്. യുദ്ധം തുടക്കത്തിൽ തന്നെ ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ച ഗൾഫ് എയർ സർവ്വീസുകൾ പിന്നീട്  ഗൾഫ് എയർ ഔദ്യോഗികമായി വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദമാമിൽ നിന്ന് കെയ്‌റോ, ലണ്ടൻ, ബാങ്കോക്ക്, മനില, പാരീസ്, നെയ്‌റോബി, കാസബ്ലാങ്ക, ഫ്രാങ്ക്ഫർട്ട് എന്നിവയുൾപ്പെടെ പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടി സർവീസുകൾ ആരംഭിച്ചതായി ഗൾഫ് എയർ പ്രഖ്യാപിച്ചിട്ടുണ്ട്.

കുവൈത്തിന്റെ ദേശീയ വിമാന കമ്പനിയായ കുവൈത് എയറും സർവ്വീസ് ഓപ്പറേഷൻ ദമാം വഴി ആക്കിയിട്ടുണ്ട്. മർച്ച് 22 മുതൽ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളിലേക്ക് കുവൈറ്റ് എയർവേയ്‌സ് സർവീസുകൾ ആരംഭിക്കുമെന്ന് ദമാം എയർപോർട്ട് കമ്പനി പ്രഖ്യാപിച്ചു. ലണ്ടൻ, കെയ്‌റോ, ഇസ്താംബുൾ, അമ്മാൻ, പാരീസ് എന്നിവ ഉൾപ്പെടുന്ന സ്ഥലങ്ങൾ വ്യോമയാന കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും യാത്രക്കാർക്ക് വിശാലമായ യാത്രാ സൗകര്യങ്ങൾ നൽകുകയും ചെയ്യുന്നു.

മേഖലയിലെ യുദ്ധം കാരണം ബഹ്‌റൈൻ വ്യോമാതിർത്തി തുടർച്ചയായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ഗൾഫ് എയറിന്റെ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിൽ ദമാം വിമാനത്താവളത്തിന് ഇത് ഒരു വിജയമായി കണക്കാക്കപ്പെടുന്നു.

കുവൈത്തിലെ തന്നെ മറ്റൊരു പ്രധാന വിമാന കമ്പനിയായ ജസീറ എയർവൈസും ഇറാഖ് എയർവൈസും സർവീസുകൾ സഊദി കേന്ദ്രീകരിച്ചു മാറ്റിയിട്ടുണ്ട്. ബഹ്‌റൈൻ, കുവൈത് ദേശീയ വിമാന കമ്പനികളായ ഗൾഫ് എയറും കുവൈത് എയറും സഊദിയിലെ ദമാം വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ നടത്തുമ്പോൾ, കുവൈറ്റിലെ ജസീറ എയർവേയ്‌സ് സഊദിയിലെ ഖൈസുമ വിമാനത്താവളത്തിൽ നിന്നും ഇറാഖി എയർവേയ്‌സ് അറാർ വിമാനത്താവളത്തിൽ നിന്നുമാണ് സർവ്വീസുകൾ സജ്ജീകരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷയിൽ മാറ്റം: ജനനത്തീയതി തെളിയിക്കാൻ അധിക രേഖ; പുതിയ നിബന്ധനകൾ അറിയാം

National
  •  2 hours ago
No Image

പാചകവാതകക്ഷാമത്തിന് ആശ്വാസമായി 'പിക്സിസ് പയനിയർ'; 47,000 ടൺ എൽപിജിയുമായി അമേരിക്കൻ കപ്പൽ മംഗളൂരു തുറമുഖത്തെത്തി

National
  •  3 hours ago
No Image

കടക്കെണിയിൽ കേരളം: 3700 കോടി രൂപ കൂടി വായ്പയെടുക്കാൻ സർക്കാർ; ഈ വർഷത്തെ ആകെ കടം 49,547 കോടി

Kerala
  •  3 hours ago
No Image

ഏപ്രില്‍ 9ന് കേരളത്തില്‍ പൊതുഅവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  4 hours ago
No Image

യുദ്ധഭീതി: മൂന്നാഴ്ചക്കിടെ എയര്‍ഇന്ത്യ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2500 സര്‍വിസുകള്‍

National
  •  4 hours ago
No Image

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടിവച്ചു, പിടികൂടാന്‍ ശ്രമം തുടരുന്നു

Kerala
  •  4 hours ago
No Image

ബഹ്‌റൈന് സുരക്ഷാ കവചമൊരുക്കാൻ ബ്രിട്ടൻ; ഡ്രോൺ പ്രതിരോധത്തിന് സാങ്കേതിക വിദഗ്ധരെ അയക്കും

bahrain
  •  4 hours ago
No Image

ഖത്തർ ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു; യാത്രക്കാർക്കായി തിരച്ചിൽ തുടരുന്നു

qatar
  •  4 hours ago
No Image

എയിംസിൽ പത്തംഗ ഡോക്ടർമാരുടെ നിരീക്ഷണം; ഹരീഷ് റാണയുടെ ദയാവധ നടപടികൾ പൂർത്തിയാകുന്നു

National
  •  5 hours ago
No Image

എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ പ്രചാരണം; വി. കുഞ്ഞികൃഷ്ണനെതിരെ റൂറൽ എസ്പിക്കും കളക്ടർക്കും പരാതി നൽകി സിപിഎം

Kerala
  •  5 hours ago