HOME
DETAILS

കാളികാവിൽ കള്ളൻ്റെ വിളയാട്ടം; ഒറ്റവീടും വിടാതെ മോഷണശ്രമം, 28 പവൻ സ്വർണം കവർന്നു

  
Web Desk
March 22, 2026 | 1:09 PM

malappuram crime serial thefts in kalikavu as thief decamps with 28 sovereigns of gold from three houses

നിലമ്പൂർ: കാളികാവ് ചിറ്റയിൽ ആക്കുംപറമ്പ് മേഖലയിൽ വ്യാപക മോഷണം. ജനവാസ മേഖലയിലെ മൂന്ന് വീടുകളിലാണ് ഒരേരാത്രി മോഷണശ്രമം നടന്നത്. ഇതിൽ കുരിക്കൾ മൂസയുടെ വീട്ടിൽനിന്ന് 28 പവൻ സ്വർണാഭരണങ്ങൾ കള്ളൻ കവർന്നു. കഴിഞ്ഞദിവസം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവങ്ങൾ.

വാതിൽ തകർത്ത് അകത്തുകയറി

കുരിക്കൾ മൂസയുടെ വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. അലമാരയിലെ ജ്വല്ലറി ബോക്സിൽ സൂക്ഷിച്ചിരുന്ന മൂസയുടെ മരുമകൾ ആബിദയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മോഷണത്തിനിടെ പാത്രം തട്ടി ശബ്ദം കേട്ട് ആബിദയുടെ ഭർത്താവ് ഉണർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

മറ്റിടങ്ങളിലും മോഷണശ്രമം

പൂവ്വത്തിക്ക അബൂതാഹിറിന്റെ വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് സാധനങ്ങളെല്ലാം വാരിവലിച്ചിട്ടെങ്കിലും ഇവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പൂവ്വത്തിക്കൽ കുഞ്ഞാണിയുടെ വീട്ടിൽ ജനൽപാളി തുറന്ന് മോഷണത്തിന് ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഉണർന്നതോടെ കള്ളൻ കടന്നുകളയുകയായിരുന്നു.

തുമ്പുണ്ടാകാതെ പൊലിസ്

സംഭവം നടന്ന ഉടൻ തന്നെ കാളികാവ് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചെങ്കിലും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ മേഖലയിൽ നിരവധി മോഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഒന്നിൽ പോലും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ വർഷം അമ്പലക്കടവിൽ നടന്ന 45 പവൻ്റെ മോഷണക്കേസിലും ഇതുവരെ തുമ്പുണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് വ്യോമ മേഖലയിൽ ആശങ്ക തുടരുന്നു; വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി എമിറേറ്റ്‌സും എയർ അറേബ്യയും

uae
  •  12 hours ago
No Image

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  12 hours ago
No Image

സഊദിയിൽ എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി വൻ ആക്രമണശ്രമങ്ങൾ: ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്ന്

Saudi-arabia
  •  12 hours ago
No Image

കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്

Kerala
  •  12 hours ago
No Image

സമരക്കാരെ വേട്ടയാടി പൊലിസ്; കേന്ദ്ര സർക്കാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് സിജെപി; പൊലിസ് ക്രൂരത റിപ്പോർട്ട് ചെയ്യാൻ സാക്ഷി വെബ്‌സൈറ്റ് ആരംഭിച്ചു

National
  •  12 hours ago
No Image

കരൂർ ദുരന്തം: ഇരകളുടെ ആശ്രിതർക്കുള്ള സർക്കാർ നിയമനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി; വിജയ് സർക്കാരിന് വൻ തിരിച്ചടി

National
  •  12 hours ago
No Image

പ്രഖ്യാപിച്ച ധനസഹായം എപ്പോള്‍?; ദുരന്തബാധിതരുടെ പ്രതിഷേധത്തില്‍ ഇടപെട്ട് സര്‍ക്കാര്‍ 

Kerala
  •  12 hours ago
No Image

മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു; വിട്ടയച്ചത് 44 കോടി രൂപ നൽകിയതിന് പിന്നാലെ

National
  •  12 hours ago
No Image

'പിന്തുണച്ചവര്‍ക്ക് നന്ദി'; സോനം വാങ്ചുക് ആശുപത്രിവിട്ടു

National
  •  13 hours ago
No Image

ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം; ഡിജിപിക്ക് പരാതി നൽകി എസ്എഫ്‌ഐ

Kerala
  •  13 hours ago