മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു; വിട്ടയച്ചത് 44 കോടി രൂപ നൽകിയതിന് പിന്നാലെ
സൂറത്ത്: മാലിയിൽ വെച്ച് തട്ടിക്കൊണ്ടുപോകലിന് ഇരയായ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു. ഇദ്ദേഹത്തെ തട്ടികൊണ്ടുപോയ സംഘം ആവശ്യപ്പെട്ട 44 കോടി രൂപ (നാല് ദശലക്ഷം യൂറോ) മോചനദ്രവ്യമായി കുടുംബം നൽകിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ വിട്ടയച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗുജറാത്തിലെ അംറേലി സ്വദേശിയായ ധീരു രമാനി എന്നയാളെയാണ് കഴിഞ്ഞ ഏപ്രിൽ 16-നാണ് മാലിയിൽ വെച്ച് സംഘം തട്ടിക്കൊണ്ടുപോയത്. മാലിയിൽ സ്വർണഖനി സ്വന്തമാക്കി ബിസിനസ് നടത്തിവരികയായിരുന്ന ഇദ്ദേഹം കുറച്ചുകാലമായി അവിടെത്തന്നെയായിരുന്നു താമസം.
തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ധീരു രമാനിയുടെ മോചനത്തിനായി 100 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലുള്ള ഇദ്ദേഹത്തിന്റെ കുടുംബത്തിന് സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് തുക 44 കോടിയായി നിശ്ചയിച്ചത്. തുക കൈമാറിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.
തുക നൽകാമെന്ന് കുടുംബം സമ്മതിച്ചതിനെ തുടർന്ന് സംഭവത്തിൽ ഇന്ത്യൻ എംബസിക്കോ പ്രാദേശിക കോടതികൾക്കോ ഇടപെടേണ്ടി വന്നിട്ടില്ല. ധീരു രമാനി നിലവിൽ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടില്ല. 1980 മുതൽ വജ്രവ്യാപാര രംഗത്ത് സജീവമായ ഇദ്ദേഹത്തെ, സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലിസ് ചോദ്യം ചെയ്തുവരികയാണ്.
An Indian diamond trader who was kidnapped in Mali has been released after a ransom of ₹44 crore was reportedly paid for his freedom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."